താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്, അല്ലെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

നിരവധി ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ നടനാണ് ശ്രീനാഥ് ഭാസി. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോമിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായി നടക്കുന്നത്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തിവന്റെ മകനായി ആണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ വേഷമിട്ടത്.

ഇപ്പോഴിതാ ചിത്രത്തിലേത് പോലെ സിനിമ സംവിധാനത്തെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ഹാമിലെ ആന്റണിയെ പോലെ താന്‍ ഇതുവരെ സിനിമ സംവിധാനത്തെ കുറിച്ച് ആലോച്ചിച്ചിട്ടില്ല. അതൊരു ഭയങ്കര ജോലിയാണ്. തലവേദനയുള്ള കേസാണ്.

ഇവിടെ ഒരുപാട് നല്ല സംവിധായകരുണ്ട്. സംവിധാനം താന്‍ അങ്ങനെ ആലോചിച്ചിട്ടില്ല എന്ന് ശ്രീനാഥ് ഭാസി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിനെ കുറിച്ചും താരം പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയ അത്ര സോഷ്യലല്ലാത്തത് കാരണം താന്‍ കുറച്ച് ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റി ഒന്നുമില്ല. അല്ലെങ്കില്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്റ്റഡ് ആവും.

സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും ചീത്തയും തിരിച്ചറിയണം. എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടല്ലോ. എല്ലാത്തില്‍ നിന്നുമുള്ള നല്ലത് എടുക്കുക. നമുക്ക് ചോയ്സ് ഉണ്ടല്ലോ എന്നും ശ്രീനാഥ് പറഞ്ഞു.

Vijayasree Vijayasree :