മലയാളികള്‍ക്കിന്നു ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഇടയ്ക്ക് വെച്ച് സിനിമകളില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും താരത്തിനോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല.
ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്‌കാര വേദിയില്‍ ചിരിയുണര്‍ത്തിയിരിക്കുകയാണ് ശോഭന. പുരസ്‌കാരം നേടിയ ശേഷമുള്ള ശോഭനയുടെ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പുരസ്‌കാരം വാങ്ങിയ ശേഷം ‘സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ. കുറച്ചു ത്രില്ലൊക്കെ ഉണ്ട്, താങ്ക്യൂട്ടോ’ എന്നായിരുന്നു ശോഭന പറഞ്ഞത്.
വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് കുട്ടികളെ പോലെ ശോഭന തുള്ളി ചാടുന്നതും കാണാം. സദസ്സില്‍ ഉണ്ടായിരുന്ന ആരോ പകര്‍ത്തിയ വീഡിയോയാണ് വൈറലാകുന്നത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ശോഭനയ്ക്ക് പുരസ്‌കാരം.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ശോഭന സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. തന്റെ ചി്ത്രങ്ങളും നൃത്ത വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.