‘ഹോട്ടല്‍ റുവാന്‍ഡ’ താരം പോള്‍ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം ചുമത്തി കോടതി

1994ല്‍ റുവാന്‍ഡയില്‍ നടന്ന വംശീയ കൂട്ടക്കൊലയുടെ കഥപറയുന്ന പ്രശസ്ത ഹോളിവുഡ് ചിത്രമായ ‘ഹോട്ടല്‍ റുവാന്‍ഡ’യില്‍ അനശ്വരനാക്കപ്പെട്ട രാഷ്ട്രീയ നേതാവും ഹോട്ടല്‍ മാനേജറുമായിരുന്ന പോള്‍ റുസെസ്ബാഗീനക്കെതിരെ ഭീകരക്കുറ്റം. റുവാന്‍ഡയിലെ കോടതിയാണ് ‘ഭീകരാക്രമണങ്ങളില്‍’ പങ്കുണ്ടെന്ന് വിധിച്ചത്.

ദുബൈയില്‍നിന്ന് മടങ്ങുന്നതിനിടെ റുവാന്‍ഡന്‍ അധികൃതര്‍ 2020ല്‍ അറസ്റ്റ് ചെയ്ത പോള്‍ റുസെസ്ബാഗീനക്കെതിരെ രാജ്യത്ത് നിരവധി കേസുകള്‍ നിലവിലുണ്ട്.

നിലവിലെ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ അദ്ദേഹം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തിയ സംഘടനയുടെ സ്ഥാപകനും ഇവക്ക് സാമ്പത്തിക സഹായം നല്‍കിയയാളുമാണെന്ന് കോടതി പറഞ്ഞു.

2004ല്‍ ഇറങ്ങിയ ‘ഹോട്ടല്‍ റുവാന്‍ഡ’യില്‍ വംശീയകൂട്ടക്കൊലയില്‍ നിരവധി പേര്‍ക്ക് രക്ഷയാകുന്ന ഹോട്ടലിന്റെ മാനേജറായി പോള്‍ റുസെസ്ബാഗീനയെ അവതരിപ്പിക്കുന്നത് ഹോളിവുഡ് നടന്‍ ഡോണ്‍ ചീഡ്ല്‍ ആയിരുന്നു. റുവാന്‍ഡയില്‍ അനുകൂലമായും എതിര്‍ത്തും വന്‍ കോലാഹലമുണ്ടാക്കിയ സിനിമയാണിത്.

സംഭവത്തോടെ വീര പരിവേഷം ലഭിച്ച പോള്‍ റുസെസാബാഗിന ലോകമെങ്ങും ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ബെല്‍ജിയന്‍ പൗരത്വമുള്ള ഇദ്ദേഹം യു.എസിലായിരുന്നു അടുത്തിടെ താമസിച്ചിരുന്നത്.

Vijayasree Vijayasree :