‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’…, ഗുരു സോമസുന്ദരവും ഷെല്ലിയും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍; സത്യാവസ്ഥ വെളിപ്പെടുത്തി ഷെല്ലി

ബേസില്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ .ചിത്രമായിരുന്നു മിന്നല്‍ മുരളി. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും ഷിബുവിന്റെ പ്രണയവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച ഷെല്ലിയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഷിബുവിന്റെയും ഉഷയുടെയും പ്രണയം പ്രേക്ഷകരുടെ മനസു നിറച്ചിരുന്നു. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെ അജു വര്‍ഗീസ് പങ്കുവെച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ‘നന്ദി അജു’ എന്ന കമന്റും ഷെല്ലി പറഞ്ഞതോടെ പ്രേക്ഷകര്‍ സംശയത്തിലായി.

ഓണ്‍സ്‌ക്രീന്‍ ജോഡി ഓഫ് സ്‌ക്രീനിലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയും ചെയ്തു. അജുവിന്റെ പോസ്റ്റ് എത്തിയതോടെ ഗുരുവിനും ഷെല്ലിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് ആയിരുന്നു പ്രേക്ഷകരുടെ കമന്റുകള്‍.

ഇപ്പോള്‍ അജുവിന്റെ പോസ്റ്റിന്റെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഷെല്ലി ഇപ്പോള്‍. ‘മിന്നല്‍ മുരളി പ്രീമിയര്‍ കണ്ടിറങ്ങിയപ്പോള്‍ സോമസുന്ദരം സാറിനൊപ്പം നിന്ന് പകര്‍ത്തിയതാണ് ആ ചിത്രം. അജു പോസ്റ്റിട്ട ശേഷം നിരവധി മാധ്യമപ്രവര്‍ത്തകര്‍ സത്യാവസ്ഥ ചോദിച്ച് വിളിച്ചിരുന്നു.

താനും തുടരെ തുടരെ കോളുകള്‍ കണ്ട് അത്ഭുതപ്പെട്ടു. എല്ലാം അജുവിന്റെ ക്യാപ്ഷന്‍ ഉണ്ടാക്കിയ പൊല്ലാപ്പാണ്. സോമസുന്ദരം സര്‍ എന്റെ സുഹൃത്ത് മാത്രമാണ് എന്നാണ് ഷെല്ലി പറയുന്നത്.

Vijayasree Vijayasree :