ഉത്തമ മരുമകൾ ആകണോ? എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം; സ്വാന്ത്വനം കാണുക; സ്വാന്ത്വനത്തെ വിമർശിച്ച് പ്രേക്ഷകർ!

അങ്ങനെ സ്നേഹമില്ലാത്ത സ്വന്തം വീട്ടിൽ നിന്ന് സ്നേഹം കവിഞ്ഞൊഴുകുന്ന സാന്ത്വനം വീട്ടിലേക്ക് അപ്പു മടങ്ങി വന്നിരിക്കുകയാണ് സൂർത്തുക്കളെ.. കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷം അപ്പുക്കിളി സാന്ത്വനത്തിൽ മടങ്ങി എത്തിയിരിക്കുകയാണ്. സാന്ത്വനത്തിൽ എത്തുമ്പോൾ അപ്പുവിന്റെ സന്തോഷം ​കൂടിയിരിക്കുകയാണ്. സാന്ത്വനം വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്.

‘ഇവൾക്കിപ്പോൾ സ്വന്തം വീട് ഇതാണ്. വന്നു വന്നു എന്നേയും ഡാഡിയെയും വേണ്ടാതായി’ എന്ന് അപ്പുവിന്റെ ‘അമ്മ പറയുന്നുണ്ട് .എന്തൊരു സന്തോഷം അത് പറയുമ്പോൾ അപ്പുവിന്റെ മമ്മിക്ക്.. മകൾക്ക് സ്വന്തം വീടിനേക്കാൾ ഭർത്താവിന്റെ വീടാണ് എല്ലാം .എന്റെ മകൾ ഉത്തമയായ മരുമകളും ഭാര്യയുമാണ് എന്ന് പറയാതെ പറയുന്നപോലെ തോന്നി എന്നാണ് പ്രേക്ഷകർ പറയുന്നത് . അപ്പു പറയുന്നുണ്ട് വെറുതെ അങ്ങനെ വന്നു നിൽക്കേണ്ടി വന്നതു കൊണ്ടല്ലേ എനിക്ക് അവിടെ നിൽക്കാൻ തോന്നാതെ ബോർ അടിക്കുന്നതും എന്നൊക്കയാണ് . അല്ല സാന്ത്വനം വീട്ടിൽ അപ്പു പിന്നെ വെറുതെ നിൽക്കുവല്ലല്ലോ . ദേവീസ്തുതി , ഉത്തമമരുമകൾ പരിശീലനം ഒക്കെ ഉണ്ടല്ലോ സാന്ത്വനത്തിൽ ബോർ അടിക്കതിരിക്കാൻ അതാകും . ഈ വരുന്നവരും പോകുന്നവരും ഒക്കെ സാന്ത്വനം കുടുംബത്തിന്റെ മഹാത്മ്യം പാടിയില്ലേൽ റൈറ്റർ മാമ്മന് സമാധാനം കിട്ടില്ലെന്ന് തോന്നുന്നു. ഇന്ന് അമ്പികയുടെ ഊഴമായിരുന്നു. സാന്ത്വനത്തിലുള്ളവരുടെ സ്നേഹവും ഹൃദയവിശാലത എല്ലാം പൊക്കി പറഞ്ഞിട്ടുണ്ട്. അത് മാത്രം അല്ല ദേവിയെ നന്നായി പുകഴ്ത്താൻ മറന്നിട്ടില്ല . അപ്പുവിന്റെ മമ്മി യാത്ര പറഞ്ഞു പോകുമ്പോൾ അപ്പു ചോദിക്കുന്നുണ്ട് മമ്മിക്ക് എന്നോട് ദേഷ്യം ഉണ്ടോ ഡാഡി അത്രയൊക്കെ പറഞ്ഞിട്ട് ഞാൻ ഇങ്ങോട്ടു വന്നതുകൊണ്ട് എന്ന് . നീ ചെയ്തത് തന്നെയാ ശരി. ഒരു കാര്യവും ഇല്ലത്തെ അവിടെ നിന്നിട്ട് എന്തിനാ ഇപ്പോൾ നീ ഇവിടെ നിന്ന് ഒരു ഭാര്യയുടെയും മരുമകളുടെയും കടമകൾ ചെയ്യണം . അവരുടെ സ്നേഹവും സംരക്ഷണം നേടണം അതായിരിക്കണം നിന്റെ സന്തോഷം .അതാണ് നിന്റെ കുഞ്ഞിനും നല്ലത് . വിവാഹം കഴിഞ്ഞാൽ പെൺമക്കൾക്ക് അവരുടെ അച്ഛൻ അമ്മമാരോട് ഒരു കടമയും ഇല്ലേ. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ സ്വന്തം വീട്ടിലെ വിരുന്നുകാർ മാത്രം ആണല്ലോ.

ശിവൻ ഒരു രാത്രി മാറി നിന്നപ്പോൾ ,ഏട്ടത്തിയെയും അമ്മയെയും കാണാൻ രാവിലെ തന്നെ ഓടി വരുന്നത് കാണിക്കുന്നുണ്ട് . അതുപോലെ ഹരി അപ്പുവിന്റെ വീട്ടിൽ പോയി നിന്നപ്പോഴും അവിടെ നിൽക്കാൻ വയ്യാതെ സാന്ത്വനം മിസ്സ് ആകുന്നത് കാണിക്കുന്നുണ്ട്. ഇതേ ഫീൽ പെൺകുട്ടികൾക്ക് ഉണ്ടാകാൻ പാടില്ല എന്നുണ്ടോ. ഇവിടെ ദേവിയും അഞ്ജുവും സ്വന്തം വീടിനെ കുറിച്ച്‌ ചിന്തിക്കുന്നതുപോലും ഇല്ല. അപ്പു പിന്നെയും സ്വന്തം വീട്ടിൽ പോകണം എന്ന് കരുതുന്നുണ്ട്. എന്നാണ് ചില കമ്മന്റുകൾ

അഞ്ജുവും ശങ്കരനും സാവിത്രിയുടെ കാര്യം ഓർത്ത് സങ്കടത്തിലാണ് . ശങ്കരൻ അഞ്ജുവിനോട് പറയുന്നുണ്ട് സാവിത്രിക്ക് അസുഖം വന്നത് അവളുടെ കയ്യിലിരുപ്പ് കൊണ്ടാണത്രേ.. ഈശ്വരന്റെ തിരിച്ചടി.. ചേച്ചിയുടെ കണ്ണീർ ഈ മുറ്റത്ത് വീണതുകൊണ്ടാണ് അന്ന് എനിക്ക് നോക്കി നിൽക്കാനേ പറ്റിയുള്ളൂ .ആട്ടി തുപ്പിയ ശിവൻ താങ്ങും തണലുമായി എന്നൊക്കെ പറഞ്ഞ ശിവനെയും പുകഴ്ത്തുന്നുണ്ട് .

അഞ്ജലിയോട് 1-2 ദിവസം ഒരു സഹായത്തിനു അവിടെ നിന്നോളാൻ പറഞ്ഞിരിക്കുവാണ് എന്ന് അപ്പുവിന്റെ അമ്മയോട് ലക്ഷ്മി അമ്മച്ചി പറയുന്നുണ്ട് .. ഇവരുടെ സമ്മതം ഇല്ലാതെ അഞ്ജുവിന് അവിടെ നിൽക്കാൻ പറ്റില്ലല്ലോ.. സ്വന്തം വീട്ടിൽ പോകാൻ ആരുടെയൊക്കെ അനുവാദം വാങ്ങണം.

പിന്നെ നമ്മുടെ ഏഷണി പിശാജ് അവിടെയുള്ളതു കൊണ്ട് പെട്ടന്ന് തന്നെ സാവിത്രിഅമ്മായിക്ക് സർജറി വേണ്ടിവരും
അമ്മായിയുടെ അസുഖ വിവരം ആദ്യം അറിയേണ്ടത് ജയന്തി ആണ്. കാരണം അമ്മായിയുടെ ബിപി കൂടുന്നതും കുറയുന്നതും നിയന്ത്രിക്കുന്നത് ജയന്തിയുടെ സംസാരം കേട്ടിട്ടാണ്. സത്യം പറഞ്ഞില്ലെങ്കിൽ ഓപേറേഷൻ പെട്ടെന്ന് വെണ്ടി വരും.

about santhwanam

AJILI ANNAJOHN :