അമ്മയിലെ മാഫിയ സംഘങ്ങള്‍ ആരോക്കെയാണ്…!, ആരോപണമുന്നയിച്ചതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഷമ്മി തിലകന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷമ്മി തിലകന്‍. മലയാള താര സംഘടനയായ ‘അമ്മയുടെ അടുത്ത 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നടന്‍ ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളപ്പെട്ടിരുന്നു. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷന്‍ തള്ളപ്പെട്ടതെന്നായിരുന്നു വിശദീകരണം.

പിന്നാലെ സംഘടനയ്ക്കെതിരെ വിമര്‍ശനവുമായി ഷമ്മി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ താരസംഘടനയില്‍ ചില മാഫിയ സംഘങ്ങളുണ്ടെന്ന് മുമ്പൊരിക്കല്‍ ആരോപണമുന്നയിച്ചതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍.

അത് സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്. കാരണം ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കൃത്യമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈയ്യില്‍ കൊടുത്തിട്ടുണ്ട്. 15 അംഗങ്ങളുടെ പേര് അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്കെതിരായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. സ്ത്രീപീഡനം വരെയാണ് അതിനകത്ത് പറഞ്ഞിരിക്കുന്നത്. അതില്‍ സംവിധായകരും നടന്മാരുമുണ്ട്. നിങ്ങളെന്തുകൊണ്ടാണ് സര്‍ക്കാരിനോട് ചോദിക്കാത്തത്. എത്രയോ ലക്ഷം മുടക്കിയാണ് ഒരു കമ്മീഷനെ വെക്കുന്നത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ ഈ പ്രശ്‌നം തീരില്ലേ. പക്ഷേ അത് പുറത്ത് വന്നിട്ടില്ല. അവര് തന്നെയാണ് ഈ മാഫിയ. തെളിവ് സഹിതമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. അതിന്റെ പൂര്‍ണരൂപം എന്റെ കൈയിലുമില്ല.

സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ തീര്‍ച്ചയായും റിപ്പോര്‍ട്ട് പുറത്ത് വരും. നിയമസഭയിലൊക്കെ വെച്ചാല്‍ പബ്ലിക് സ്റ്റേറ്റ്‌മെന്റായി. അത് പുറത്തുവിട്ടാല്‍ പ്രശ്‌നം തീര്‍ന്നില്ലേ. എനിക്കറിയില്ല അവര്‍ ആരൊക്കെയാണെന്ന്.

Vijayasree Vijayasree :