‘തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ’…!, ഷക്കീലയുടെ ഗോപുവിന് ഡബ്ബ് ചെയ്തത് നടന്‍ ജയന്‍; അധികമാര്‍ക്കുമറിയാത്ത ആ രഹസ്യമിതാ

ഒരുകാലത്ത് തെന്നിന്ത്യാന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ഷക്കീല. ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദാക്ഷായണി എന്ന കഥാപാത്രത്തെയാണ് ഷക്കീല കിന്നാരത്തുമ്പികളില്‍ അവതരിപ്പിച്ചത്. തന്നേക്കാള്‍ വളരെ പ്രായം കുറവുള്ള ഒരു പയ്യനുമായി ദാക്ഷായണിക്കുള്ള ബന്ധമാണ് സിനിമയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള ലൈംഗികബന്ധവും സിനിമയുടെ ഇതിവൃത്തമാണ്.

എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ ഗോപു എന്ന കഥാപാത്രത്തിനു ശബ്ദം നല്‍കിയത് മലയാളികള്‍ക്ക് സിനിമ, സീരിയലുകളിലൂടെ സുപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല ആണ്. ചെറിയ മുക്കലും മൂളലും വരെ ഡബ്ബ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് ഒരു പരിപാടിയില്‍ ജയന്‍ തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്. ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Vijayasree Vijayasree :