നിങ്ങളുടെ സേവ് ദ ഡേറ്റ് ആണോ..!?; ജയസൂര്യയുടെയും സരിതയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നടനാണ് ജയസൂര്യ. താരത്തെപ്പോലെ തന്നെ ഭാര്യ സതിരയെയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജയസൂര്യയുടെ ചില സിനിമകളുടെ കോസ്റ്റ്യൂം ഡിസൈന്‍ സരിതയായിരുന്നു.

ഇപ്പോഴിതാ ജയസൂര്യക്ക് ഒപ്പമുള്ള സരിതയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജയസൂര്യയും സരിതയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ക്യൂട്ട് കപ്പിള്‍സ്, നിങ്ങളുടെ സേവ് ദ ഡേറ്റ് ആണോ… അതുപോലെയുണ്ട് എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

2004 ജനുവരി 25ന് ആണ് ജയസൂര്യയും സരിതയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്ക്കുമുള്ളത്.

അതേസമയം, ഈശോ എന്ന സിനിമയാണ് ജയസൂര്യയുടേതായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്റെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങളും തയപൊക്കിയിരുന്നു.

മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് വൈദികരടക്കമുള്ള ഒരു കൂട്ടം രംഗത്തെത്തിയത്. സണ്ണിയാണ് ജയസൂര്യ നായകനാകുന്ന മറ്റൊരു ചിത്രം.

Vijayasree Vijayasree :