സിദ്ധാര്‍ഥില്‍ നിന്നും ഇത്തരത്തില്‍ ബാലിശമായ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല; എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ചതല്ലേ എന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത അക്കിനേനിയും നാഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം സാമന്ത സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ഥിന്റെ ട്വീറ്റ് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിദ്ധാര്‍ഥിന്റെ പോസ്റ്റ് സാമന്തക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹ്യമാധ്യങ്ങളില്‍ നടക്കുന്നത്.

വഞ്ചകര്‍ ഒരിക്കലും അഭിവൃത്തി പ്രാപിക്കില്ല എന്നത് സ്‌കൂള്‍ അധ്യാപകരില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമാണ്. എന്താണ് നിങ്ങളുടെത്? എന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. സിദ്ധാര്‍ഥിന്റെ ട്വീറ്റിനെതിരെ നിരവധി വിമര്‍ശനങ്ങലും ഉയര്‍ന്നു വരുന്നുണ്ട്. സിദ്ധാര്‍ഥില്‍ നിന്നും ഇത്തരത്തില്‍ ബാലിശമായ ഒരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ പറഞ്ഞത്.

വര്‍ഷങ്ങള്‍ മുമ്പ് അവസാനിപ്പിച്ച ഒരു ബന്ധത്തെചെല്ലി ഇങ്ങനൊരു പ്രതികരണം നടത്തിയത് മോശമായെന്നും ആരാധകര്‍ വിമര്‍ശിച്ചു. നാഗചൈതന്യയുമായുള്ള പ്രണയത്തിന് മുമ്പ് 2013 ല്‍ സാമന്തയും സിദ്ധാര്‍ഥും പ്രണയത്തിലായിരുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാലയളവില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സിദ്ധാര്‍ഥ് ഏതാനും ഗാനങ്ങള്‍ പാടുകയും പരോക്ഷമായി സാമന്തക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ബന്ധം വേര്‍പിരിയുകയായിരുന്നു.

നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.

Vijayasree Vijayasree :