പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡ്; തുറന്ന് പറഞ്ഞ് രഞ്ജി പണിക്കര്‍

നിരവധി ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനും തിരക്കഥാകൃത്തുമാണ് രഞ്ജി പണിക്കര്‍. ഇപ്പോഴിതാ മലയാള സിനിമാവ്യവസായത്തില്‍ നിന്ന് നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാകാത്തതിന്റ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജി പണിക്കര്‍.

പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് മോളിവുഡെന്നും നായകന്‍മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.

‘ബോക്‌സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്‍മാരുടെ താരപദവിയും കച്ചവടസാദ്ധ്യതകളുമാണ് ഒരു വലിയ പരിധി വരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും വില്‍പ്പനയേയും സഹായിക്കുന്നത്.

നായകന്മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമ. അങ്ങനെയൊരു ട്രാക്കിലാണ് സിനിമ പൊതുവെ സഞ്ചരിച്ച് പോരുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Vijayasree Vijayasree :