പ്രശസ്ത നൃത്ത സംവിധായികയായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് മാര്‍ച്ച് 3ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ഹേയ് സിനാമിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയും നായികമാരായും എത്തുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഒരു പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിടുന്നുണ്ട്. അതിന് മുന്നോടിയായി ഹേയ് സിനാമിക ടീമിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ ദുല്‍ഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രണ്‍ബീര്‍ പറയുന്നു.
”ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്‌ക്കൊപ്പം ഞാന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവര്‍.
കാജലിന്റെ പ്രകടനവും ഏറെ ഇഷ്ടപ്പെട്ടു. അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്താനിരിക്കുന്ന ഹേയ് സിനാമികയ്ക്ക് എല്ലാ ആശംസകളും നേരുന്നു”, വീഡിയോ സന്ദേശത്തില്‍ രണ്‍ബീര്‍ പറയുന്നു.