പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്‍കി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടിരിക്കുന്ന ആന്ധ്രാപ്രദേശിന് ധനസഹായവുമായി നടന്‍ ചിരഞ്ജീവിയും യുവതാരം രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

‘ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു’ എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

വെളളപ്പൊക്കത്തെ തുടര്‍ന്ന് ആന്ധപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.

അതേസമയം, ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ആന്റമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍കടലിലേയ്ക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Vijayasree Vijayasree :