‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല, അവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്’ മോദിയുടെ പഴയ വീഡിയോയുമായി പ്രകാശ് രാജ്

കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയത്. ഇതിനു പിന്നാലെ നിരവധി പേരാണ് ട്രോളുകളും വിമര്‍ശനങ്ങളുമായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല. സമയം, കൃത്യമായി നിര്‍ത്തി നിര്‍ത്തിയുള്ള സംസാരം, ശബ്ദക്രമീകരണം, ശരീര ഭാഷ എന്നിവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ മുന്നില്‍ പ്രിയ ബാല മോദിയുടെ പ്രകടനം പങ്കുവെക്കുന്നു’ എന്നു പറഞ്ഞ് മോദിയുടെ ഒരു പഴയ വീഡിയോ പങ്കുവെച്ചായിരുന്നു പ്രകാശാ രാജിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി വിതുമ്പിയത്. സംഭവത്തില്‍ നിരവധി പേര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘ഈ കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യോഗയും ആയുഷും നടത്തിയിട്ടില്ല.

അലംഭാവം കാണിക്കേണ്ട സമയമല്ല. ഒരു നീണ്ട പോരാട്ടമാണ് നമ്മുക്ക് മുന്നിലുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ടെന്നതാകണം നമ്മുടെ മുദ്രാവാക്യം’ എന്നായിരുന്നു മോദി പറഞ്ഞത്. അതേസമയം മോദിയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. ചിലര്‍ക്ക് ഉള്ളിലെ സങ്കടം പുറത്ത് കാണിച്ചേ മതിയാകൂ, നിങ്ഹളുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നുവെന്നാണ് കങ്കണ പറഞ്ഞത്.

Vijayasree Vijayasree :