ബാഹുബലി എന്ന ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരത്തിന്റെ രാധേ ശ്യാം എന്ന ചിത്രത്തില്‍ നായികയായി എത്തുന്ന പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ പ്രഭാസ് അസ്വസ്ഥനാണെന്ന് റിപ്പോര്‍ട്ടുകള്‍. നടിയുടെ പെരുമാറ്റത്തില്‍ പ്രൊഫഷണലിസം ഇല്ലാത്തതാണ് കാരണമെന്നും പറയുന്നു.
നായിക പൂജ ഹെഗ്ഡെയുടെ പെരുമാറ്റത്തില്‍ ഒട്ടും തന്നെ പ്രൊഫഷണലിസം ഇല്ലാത്തതില്‍ നായകന് പ്രഭാസ് അസ്വസ്ഥനാണെന്നും ഇരുവര്‍ക്കും ഇടയിലുള്ള ഇരുപ്പുവശം അത്ര ശരിയല്ല എന്നുമാണ് പ്രചരിക്കുന്നത്.
എന്നാല്‍ ഈ പ്രചാരണങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണ് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രതികരിക്കുന്നത്. പരസ്പരം ബഹുമാനിക്കുന്നവരും ആരാധിക്കുന്നവരുമാണ് പൂജയും പ്രഭാസും. സിനിമയ്ക്ക് പുറത്തും ഇരുവരും സുഹൃത്തുക്കളാണ്. അതിനാല്‍ സ്ക്രീനില്‍ മാജിക്കല്‍ കെമിസ്ട്രി ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.
സെറ്റില്‍ പൂജയ്ക്ക് കൃത്യനിഷ്ഠയില്ല, പ്രൊഫഷണല്‍ അല്ല എന്നൊക്കെ പറയുന്നത് ആരുടെയോ ഭാവനയാണ്. ഷൂട്ടിംഗ് സമയത്ത് പൂജ എപ്പോഴും കൃത്യനിഷ്ഠ പാലിക്കുന്നുണ്ട്. അതിനാല്‍ അവരൊപ്പം പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്. അവരെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. യുവി ക്രിയേഷന്‍സ് ആണ് രാധേ ശ്യാം നിര്‍മ്മിക്കുന്നത്.
