തണ്ണീർ മത്തൻ ദിനങ്ങൾക്കുശേഷം മാത്യു തോമസും നസ്ലന്‍ ഗഫൂറും വീണ്ടും ഒന്നിക്കുന്നു; ഒപ്പം നിഖിലാ വിമലും!

മലയാളി സിനിമാ പ്രേമികൾക്കിടയിൽ പുത്തൻ പ്രണയകഥയുമായിട്ടെത്തിയ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മാത്യു തോമസും നസ്ലന്‍ ഗഫൂറും വീണ്ടും ഒന്നിക്കുകയാണ്. നവാ​ഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ‘ജോ ആന്റ് ജോ ‘ എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്. നിഖില വിമലും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായിരിക്കുകയാണ് ഇപ്പോൾ.

കൂത്താട്ടുകുളത്താണ് ജോ ആന്റ് ജോയുടെ ചിത്രീകരണം . ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് അള്‍സര്‍ ഷായാണ്. ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോയാണ്.

about thanner mathan dhinangal

Safana Safu :