ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്ന മുന്‍ നിര നടിമാരെ തനിക്ക് അറിയാം!, വീണ്ടും വൈറലായി പത്മപ്രിയയുടെ വാക്കുകള്‍

മലയാള സിനിമാ ലോകത്തെ പിന്നാമ്പുറ വാര്‍ത്തകള്‍ എപ്പോഴും ഞെട്ടലുണ്ടാക്കുന്നവയാണ്. പല തുറന്ന് പറച്ചിലുകളും പലരുടെയും മുഖം മൂടികളെ വലിച്ചെറിഞ്ഞിട്ടുമുണ്ട്. മീടൂ എന്നൊരു ആശയം എത്തിയതോടു കൂടിയാണ് സിനിമാ മേഖലയില്‍ നിന്നും വലിയ തോതില്‍ തുറന്ന് പറച്ചിലുകള്‍ നടന്നത്. ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത താരങ്ങള്‍ പലരും ആരോപണങ്ങളുമായും ആരോപണ വിധേയരായും എത്തി. ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ അല്ലെങ്കില്‍ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടാറും ഉണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് പത്മപ്രിയ മുമ്പ് നടത്തിയ അഭിപ്രായ പ്രകടനമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

പേരും പ്രശസ്തിയും ഉള്ള നടിമാരും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഒപ്പം കിടക്ക പങ്കിടുന്ന പ്രവണത ഉണ്ടെന്ന് താരം പറയുന്നു. അത്തരത്തില്‍ കൊച്ചിയില്‍ നടിക്ക് നേരെ ഉണ്ടായ അനുഭവത്തില്‍ നിന്നും കരകയറിയ നടിമാരെ തനിക്ക് അറിയാം എന്ന് പത്മപ്രിയ പറയുന്നു. തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു. ചിലര്‍ ലൈ ഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈ ഗിക പീ ഡനമല്ലേ പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും. എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. മോശം നടിമാര്‍ കിടക്കപങ്കിട്ടിട്ടുണ്ടാകാം എന്ന് പറയുന്നു. അപ്പോള്‍ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തുപറയണം? പുതിയ നടിമാര്‍ക്ക് മാത്രമാണ് പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടെ അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അതുകൊണ്ട് വിജയിക്കുമെന്ന്? സിനിമയില്‍ എല്ലാകാലത്തും ഇതുനടക്കുമെന്ന് പുരുഷന്മാര്‍ കരുതരുത്. പുതിയ ജനറേഷന്‍ അതിന് നിന്ന് കൊടുക്കാന്‍ പോകുന്നില്ല.

അതേസമയം തനിക്ക് ഇതുവരെയും അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നും പത്മപ്രിയ പറയുന്നുണ്ട്. ഒരു നടിയായി കരിയര്‍ ആരംഭിച്ചതുമുതല്‍ കേരളവും മലയാള സിനിമാരംഗവും എനിക്കെന്റെ സ്വന്തം വീട് പോലെയാണ്. ഇവിടുത്തെ പ്രേക്ഷകരും സര്‍ക്കാരും സിനിമാരംഗത്തുള്ള സഹപ്രവര്‍ത്തകരുമെല്ലാം എന്നെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാനത്തോടും സിനിമാവ്യവസായത്തോടും എനിക്ക് കടപ്പാടുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

കാസ്റ്റിങ് കൗച്ച് എന്നു വിശേഷിപ്പിക്കാവുന്ന ആ സംഭവത്തിന് ഇതുവരെ എനിക്ക് ഇരയാകേണ്ടി വന്നിട്ടില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ കഴിവു കൊണ്ടും സിനിമാരംഗത്തെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ബഹുമാനവും കൊണ്ട് മാത്രമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം മാപ്പര്‍ഹിക്കാത്ത ഒരു അതിക്രമം സഹിക്കേണ്ടിവന്നവര്‍ ആരായാലും ഇതിനെതിരെ ശബ്ദമുയര്‍ത്തിയേ പറ്റൂ.

ഇന്ത്യന്‍ സിനിമയിലെ മൊത്തം അവസ്ഥയെക്കുറിച്ചുള്ള പൊതുവായ ഒരു അഭിപ്രായമാണ് ഞാന്‍ നടത്തിയത്. ഒരു സിനിമാ പ്രവര്‍ത്തക എന്ന നിലയില്‍ കാസ്റ്റിങ് കൗച്ച് പോലുള്ള പ്രവണതകള്‍ക്ക് വിധേയരാകേണ്ടിവന്നുവെന്ന് പറയുന്നവര്‍ക്കും അതിന് വിധേയരാവാന്‍ സാധ്യതയുള്ളവര്‍ക്കും, അവര്‍ ആണുങ്ങളായാലും പെണ്ണുങ്ങളായാലും ശരി, അവര്‍ക്ക് പിന്നില്‍ ശക്തമായി തന്നെ നിലയുറപ്പിക്കും ഞാന്‍. നമ്മള്‍ ഇവിടെയുള്ളത് ജോലി ചെയ്യാനും ഒരു കലാരൂപം സൃഷ്ടിക്കാനുമാണ്. അതില്‍ തുല്ല്യതയും സുരക്ഷിതത്വവും ആശ്രയിക്കാവുന്നതുമാക്കാം.പത്മപ്രിയ പറഞ്ഞു.

അഭിനയത്തിനു പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് പത്മപ്രിയ. ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ച പത്മപ്രിയ 200ലധികം പൊതുവേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നാട്യബ്രഹ്മ വി എസ് രാമമൂര്‍ത്തിയാണ് ഗുരു. 1990കളില്‍ ദൂരദര്‍ശനു വേണ്ടി നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. അഭിനയത്തോടും, മോഡലിങ്ങിനോടുമുള്ള അഭിനിവേശമാണ് പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചത്. 2003 ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാലോകത്തേയ്ക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി സുരേഷ് ഗോപി അടക്കം ഉള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒരു ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ആണ് താരം മലയാളത്തില്‍ എത്തുന്നത്. അമൃതം, രാജമാണിക്യം, കറുത്ത പക്ഷികള്‍, നാലു പെണ്ണുങ്ങള്‍, ഭൂമി മലയാളം, കുട്ടി സ്രാങ്ക്, സീനിയേര്‍സ്, കോബ്ര, പോപ്പിന്‍സ്, മാഡ് ഡാഡ്, ടിയാന്‍, ക്രോസ്റോഡ്, പഴശ്ശിരാജ, പരദേശി, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.2014നവംബര്‍ 12ന് ജാസ്മിന്‍ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം ചെയ്തിരുന്നു.

Vijayasree Vijayasree :