ഒമിക്രോണ്‍ പിടിമുറുക്കുന്നു.., ഗ്രാമി പുരസ്‌കാര ദാന ചടങ്ങ് നീട്ടി വെച്ചു

ലോകം മുഴുവന്‍ വീണ്ടും ഒമിക്രോണ്‍ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ 64-ാമത് ഗ്രാമി പുരസ്‌കാര ദാന ചടങ്ങ് നീട്ടി വെച്ചിരിക്കുകയാണ്.

പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31 ന് ഗ്രാമി പ്രഖ്യാപനം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായതോടെ ചടങ്ങ് നീട്ടിവയ്ക്കാന്‍ തീരുമാനിക്കുകയാണെന്ന് പുരസ്‌കാര സമിതി അറിയിച്ചു.

ചടങ്ങുകളേക്കാളുപരിയായി എല്ലാവരുടെയും ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗ്രാമിയില്‍ പങ്കെടുക്കേണ്ട ഓരോരുത്തരും സുരക്ഷിതരായിരിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

റെക്കോര്‍ഡിങ് അക്കാദമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് ഇത്തരത്തില്‍ അന്തിമ തീരുമാനമെടുത്തതെന്നും പുരസ്‌കാര സമിതി അറിയിച്ചു.

Vijayasree Vijayasree :