ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ്സ് അന്ന് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്‌കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല, ഇരട്ടതാപ്പിന്റെ മറ്റൊരു മുഖമാണിതെന്ന് ഒമര്‍ ലുലു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. മാത്രമല്ല, സമകാലിക വിഷയങ്ങളില്‍ പോലും അഭിപ്രായം രേഖപ്പെടുത്താറുള്ള അദ്ദേഹം സിനിമ ഗ്രൂപ്പുകളില്‍ കണ്ടുവരുന്ന പൊളിറ്റിക്കല്‍ കറക്ക്ടനസ് ഇരട്ടത്താപ്പെന്ന് പറയുകയാണ് ഇപ്പോള്‍.

ഇരട്ട കറക്ടനസ്, ഒരുവിധം എല്ലാ സിനിമാ ഗ്രൂപ്പിലും ചര്‍ച്ച കാണാം പൊളിറ്റിക്കല്‍ കറക്ടനസ്സിനെ പറ്റി. ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ്സ് അന്ന് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ഠനോ ഭാസ്‌കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസ് എന്ന് പറയുന്നത് തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്.

പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ ആവിഷ്‌കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവര്‍ തന്നെ സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ക്റ്റനസ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് വിരോധാഭാസമായ് മാത്രമേ കാണാന്‍ പറ്റൂ.. ഇരട്ടതാപ്പിന്റെ മറ്റൊരു മുഖം

2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.

ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലു ഇപ്പോള്‍ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്റൂര്‍ രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.

Vijayasree Vijayasree :