‘എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് നിങ്ങള്‍ മറ്റൊരു ലോകം തീര്‍ത്തു, എനിക്ക് സിനിമയും സിനിമയുടെ പ്രയത്‌നവും ഇഷ്ടപ്പെട്ടു’; പോസ്റ്റുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ചുരുളി. എന്നാല്‍,ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ചുരുളി സിനിമയേയും ഒപ്പം അതിനായെടുത്ത പ്രയത്‌നവും എനിക്കിഷ്ടപ്പെട്ടുവെന്ന് എന്‍ എസ് മാധവന്‍ ട്വീറ്ററില്‍ കുറിച്ചു.

‘ഇതുവരെയുളള സിനിമയുടെ എല്ലാ അതിര്‍വരമ്പുകളെയും മറികടന്ന് നിങ്ങള്‍ മറ്റൊരു ലോകം തീര്‍ത്തു. എനിക്ക് സിനിമയും സിനിമയുടെ പ്രയത്‌നവും ഇഷ്ടപ്പെട്ടു’ എന്നായിരുന്നു എന്‍ മാധവന്‍ കുറിച്ചത്. ചിത്രം റീലിസായതുമുതല്‍ ചുരുളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.

Vijayasree Vijayasree :