മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു; ‘ഹാഫ് ലയണ്‍’ 2023ല്‍ എത്തും

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ ജീവിതം വെബ് സീരീസാകുന്നു. ബോളിവുഡ് സംവിധായകന്‍ പ്രകാശ് ഝായാണ് നരസിംഹ റാവുവിന്റെ ജീവിതം പ്രമേയമാക്കി സീരീസെടുക്കുന്നത്.

‘ഹാഫ് ലയണ്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇതേപേരില്‍ വിനയ് സീതാപെട്ടി എഴുതിയ പുസ്തകത്തെ അധികരിച്ചാണ് സിനിമയൊരുക്കുന്നത്. അപ്ലോസ് എന്റര്‍ടെയിന്‍മെന്റും അഹ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹിന്ദി,തമിഴ്,തെലുഗു ഭാഷകളില്‍ നിര്‍മ്മിക്കുന്ന വെബ്സീരീസ് 2023ല്‍ പ്രദര്‍ശനത്തിനെത്തും.

രാജ്യത്തെ ഇന്നുകാണുന്ന തരത്തില്‍ മാറ്റിയെടുക്കുന്നതിനായി പ്രവര്‍ത്തിച്ച ആളുകളെക്കുറിച്ച് പുതിയ തലമുറ അറിയേണ്ടതുണ്ടെന്നും അതുകൊണ്ടാണ് നരസിംഹ റാവുവിന്റെ ജീവിതം സിനിമായാക്കുന്നതെന്നും പ്രകാശ് ഝാ പറഞ്ഞു. 1991മുതല്‍ 1996വരെയാണ് നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.

Vijayasree Vijayasree :