‘അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേര്‍പരിയാനുള്ള കാരണങ്ങള്‍!, ശരീരം മാത്രമേ അയാളില്‍ നിന്ന് സെപ്പറേറ്റഡ് ആകുന്നുള്ളു.. മനസും ബുദ്ധിയും അകലാന്‍ സമയം എടുക്കും.. കാലങ്ങള്‍ എടുക്കും..; വൈറലായി കുറിപ്പ്

മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ മുകേഷ് വിവാഹമോചന വാര്‍ത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല

അതേസമയം, നിരവധി പേരാണ് വിവാഹമോചനത്തെ കുറിച്ചും ബന്ധം പിരിയുന്ന ഇരുവരുടെയും പരസ്പരം ചെളിവാരി തേയ്ക്കലിനെ കുറിച്ചുമെല്ലാം പറഞ്ഞ് കുറിപ്പുകളുമായി എത്തിയത്. എന്നാല്‍ ഇപ്പോഴതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു കുറിപ്പാണ് ഏവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദേവികയുടെ പക്വമായ പ്രതികരണത്തില്‍ നിന്ന് മനസിലാക്കേണ്ട കാര്യങ്ങളെ പറ്റി അനുപമ എം ആചാരി എന്ന അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറല്‍.

ഒരു ബന്ധം വേര്‍പിരിയുമ്പോള്‍ മലയാളി കണ്ടെത്തുന്ന കാരണങ്ങള്‍ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേര്‍പിരിയാന്‍ ഉള്ള കാരണങ്ങള്‍ എന്ന് എപ്പോഴാണ് നമ്മള്‍ മനസിലാക്കുക. ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ ആര്‍ക്കാണ് സാധിക്കുകയെന്ന് അനുപമ എം ആചാരി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു ചോദിക്കുന്നു.

അനുപമയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു, ‘സെപ്പറേഷന്‍ എന്നത് പെയ്ന്‍ഫുള്‍ തന്നെയാണ്.. അതിനെ അതിന്റെ എല്ലാ ഭാവത്തോടെയും തന്നെ അഭിമുകീകരിക്കണം.. കരയണം.. ഒറ്റക്കിരിക്കണം.. എല്ലാരില്‍ നിന്നും ഒഴിഞ്ഞു മാറി നടക്കണം… അതൊക്ക വ്യക്തിപരമാണ്. ചിലര്‍ ആ സെപ്പറേഷന്‍ തുടങ്ങുന്ന സമയങ്ങളില്‍ ഇങ്ങനെ ഒന്നും ആവില്ല. വളരെ അധികം ആക്റ്റീവ് ആയി കാണാം, പല കാര്യങ്ങളിലും ഇടപെടുന്നതായി കാണാം.. എന്ത് തന്നെ ആയാലും.. ഇറ്റ് ഡിപ്പെന്‍ഡ്‌സ്.. ഇറ്റ് ടേക്ക്‌സ് ടൈം ടു ഹീല്‍…

അതിനേക്കാള്‍ വിഷമം നിറഞ്ഞതാണ്, എല്ലാം എല്ലാം ആയിരുന്ന ഒരാളെ ആണ് സെപ്പറേഷന് വിധേയന്‍ ആക്കേണ്ടത് എന്നത്. ശരീരം മാത്രമേ അയാളില്‍ നിന്ന് സെപ്പറേറ്റഡ് ആകുന്നുള്ളു.. മനസും ബുദ്ധിയും അകലാന്‍ സമയം എടുക്കും.. കാലങ്ങള്‍ എടുക്കും…ദേവിക പറഞ്ഞ വാക്യങ്ങളില്‍ എല്ലാം ഉണ്ട്. പക്വത ഉണ്ട്.. ഒരു ബന്ധം വേര്പിരിയുമ്പോള്‍ മലയാളി കണ്ടെത്തുന്ന കാരണങ്ങള്‍ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേര്‍പിരിയാന്‍ ഉള്ള കാരണങ്ങള്‍ എന്ന് എപ്പോഴാണ് നമ്മള്‍ മനസിലാക്കുക. ഒരാള്‍ക്ക് ഒരാളെ ഉപേക്ഷിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ ആര്‍ക്കാണ് സാധിക്കുക.

ഒരുപാട് പരസ്പരം സ്‌നേഹിക്കുന്നുണ്ടെങ്കിലും ഒത്തുപോകാന്‍ പറ്റില്ല എന്ന കോംപ്ലിക്കേറ്റഡ് കാരണങ്ങള്‍ക്ക് എങ്ങനെയാണു എക്‌സ്പ്ലനേഷന്‍ നല്‍കുക. അല്ല രണ്ടുപേര്‍ പിരിയുമ്പോള്‍, ആര്‍ക്കൊക്കെയാണ് എക്‌സ്പ്ലനേഷന്‍ നല്‍കേണ്ടത്? ഒരുപാട് സ്നേഹിച്ചു ഒരുമിച്ചു ജീവിച്ചാല്‍ ചിലപ്പോള്‍ പരസ്പരം കൊല്ലേണ്ടി വന്നാലോ എന്ന് പേടിച്ചു വേര്‍പിരിയുന്ന ബന്ധങ്ങള്‍ പോലും ഉണ്ട്. ആ സ്ത്രീയെയും പുരുഷനെയും വെറുതെ വിടുക. എല്ലാവരുടെയും ചോയ്‌സ് എല്ലായ്പോഴും ശെരിയാകണം എന്നില്ല.

എട്ടു കൊല്ലം കൂടെ ജീവിച്ച നാളുകള്‍ വേസ്റ്റ് ആയോ എന്നുള്ളതാണ് ആലോചിക്കേണ്ടത്. മേതില്‍ ദേവികയെ സംബന്ധിച്ചിടത്തോളം ഫിനാന്‍ഷ്യലി അല്ലെങ്കില്‍ പ്രൊഫഷണലി വലിയ താഴ്ചകള്‍ ഉണ്ടായിക്കാണാന്‍ വഴിയില്ല. അവര്‍ എസ്റ്റാബ്ലിഷ്ഡ് ആണ്. അന്നും ഇന്നും. തകര്‍ച്ചകള്‍ സംഭവിക്കുന്നത് എട്ടു വര്‍ഷം സ്വന്തം ആവശ്യങ്ങള്‍ ഒക്കെ മാറ്റിവച്ചു പാര്‍ട്ണര്‍ക്കു വേണ്ടി ലൈഫ് ഡെഡിക്കേറ്റ് ചെയ്ത ചിലര്‍ക്ക് ആവും. ഇവര്‍ അടിപൊളി ആണ്. പ്ലീസ്, സഹതാപം കാണിച്ചു നമ്മള്‍ ചെറുതാവാതെ ഇരുന്നാ മതി. മുകേഷിനെ കുറ്റപ്പെടുത്തി ആള് കളിക്കാതെ ഇരുന്നാല്‍ മതി.. അവര്‍ക്ക് അവരുടെ ഡിഗ്‌നിറ്റി ഉണ്ട്. പേരും പ്രശസ്തിയും ഉണ്ട്. 45വയസില്‍ 30ന്റെ സൗന്ദര്യം ഉണ്ട്. അവര്‍ ജീവിച്ചോട്ടെ’ എന്നായിരുന്നു കുറിപ്പ്.

Vijayasree Vijayasree :