തൈപ്പറമ്പില്‍ അശോകന്‍ യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് കുറുമ്പാച്ചിമലയില്‍; വൈറലായി ദൃശ്യങ്ങള്‍

പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം ഒന്നടങ്കം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബു എന്ന ഇരുപത്തി മൂന്ന് വയസുകാരനെ സൈന്യം മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ബാബു കുടുങ്ങിയ മലയ്ക്ക് മലയാള സിനിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമയ്ക്ക് വേണ്ടി ചില രംഗങ്ങള്‍ ചിത്രീകരിച്ചത് ഇതേ മലമുകളില്‍ തന്നെയാണ്.

തൈപ്പറമ്പില്‍ അശോകന്‍ യുദ്ധ മുറകള്‍ പഠിക്കുന്നത് കുറുമ്പാച്ചിമലയിലാണ്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയില്‍ ഹിമാലയ രംഗങ്ങളായാണ് ഇത് ചിത്രീകരിച്ചത്. ഈ മലയുടെ ഒരു ഭാഗത്താണ് ബാബു കുടുങ്ങുന്നത്.

ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രിക് രീതികളും ബ്ലാക്മാജിക്കും ഉള്‍പ്പെടുത്തിയാണ് യോദ്ധ എത്തിയത്. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജഗതി, ഉര്‍വശി, മാധു, സിദ്ധാര്‍ഥ് ലാമ, പുനീത് ഇസാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.

Vijayasree Vijayasree :