അച്ഛന്റെ ഗാനം കംപ്യൂട്ടറില്‍ പ്ലേ ചെയ്ത് കണ്ടിരിക്കുന്ന ജൂനിയര്‍ സി! വൈറലായി മേഘ്‌ന പങ്കുവെച്ച വീഡിയോ, ‘ഇത് പ്ലാന്‍ ചെയ്തതല്ലെന്നും നടി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മേഘ്ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടയാണ് മേഘ്ന ആദ്യമായി മലയാള സിനിമാ ലോകത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നായികയായി നടി അഭിനയിച്ചു. ഗ്ലാമര്‍ റോളുകളിലും അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും തിളങ്ങിയ താരം തമിഴിലും തെലുങ്കിലും നിറസാന്നിധ്യമായിരുന്നു.

എന്നാല്‍ ആരാധകരെയടക്കം എല്ലാവരെയും കണ്ണീരിഴിത്തി ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത പുറത്ത് വന്നതോടെ മലയാളരകളടക്കം നിരവധി പേരാണ് ആശ്വാസവാക്കുകളുമായി താരത്തിനൊപ്പമുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഫാദേഴ്സ് ഡേയില്‍ മകന്റേതായി മേഘ്ന പങ്കുവെച്ച പുതിയൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

അച്ഛന്റെ ഗാനം കംപ്യൂട്ടറില്‍ പ്ലേ ചെയ്ത് കണ്ടിരിക്കുന്ന ജൂനിയര്‍ സിയുടെ വീഡിയോ ആണ് മേഘ്ന പങ്കുവെച്ചത്. ‘ഇത് പ്ലാന്‍ ചെയ്തതല്ലെന്നും കംപ്യൂട്ടര്‍ കീ കണ്ടതും അവന് ആകാംക്ഷയായി’ എന്നും മേഘ്ന വീഡിയോയ്ക്കൊപ്പം കുറിച്ചു. ‘മിടുക്കനായത് കൊണ്ട് നേരെ പോയി അവന്റെ അച്ഛന്റെ പാട്ട് പ്ലേ ചെയ്തു. അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാന്‍ എന്നോട് പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ അനുസരിച്ചു’ എന്നുമാണ് മകനെ കുറിച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മേഘ്ന കുറിച്ചത്. ചിരഞ്ജീവി സര്‍ജ്ജയുടെ ഡാന്‍സുളള പാട്ട് സീനാണ് ജൂനിയര്‍ സീ കംപ്യൂട്ടറില്‍ കാണുന്നത്.

ഇതിനോടകം തന്നെ നിരവധി പേരാണ് മേഘ്‌ന പങ്കുവെച്ച വീഡിയോ കണ്ടിരിക്കുന്നത്. കമന്റുകളുമായി നിരവധി പേരാണ് എത്തിയതും. കൂടാതെ ഈ കാഴ്ച കണ്ണുകളെ ഈറനണിയിക്കുന്നുവെന്നും കണ്ട് കൊണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്, സഹിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം ജൂനിയര്‍ സിയ്ക്ക് ആശംസകളും അറിയിക്കുന്നുണ്ട്.

അതേസമയം മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം നടി ആക്ടീവായത്. മേഘ്നയുടെ പ്രസവത്തിന് മുന്നോടിയായിട്ടുളള ചടങ്ങുകളെല്ലാം കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷപൂര്‍വ്വം നടത്തി. എല്ലാത്തിനും മുന്നില്‍ ചിരഞ്ജീവി സര്‍ജയുടെ അനിയന്‍ ധ്രുവ സര്‍ജയാണ് ഉണ്ടായത്. അടുത്ത സുഹൃത്തുക്കളായ അനന്യ, നസ്രിയ, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും മേഘ്നയെയും കുഞ്ഞിനെയും കാണാന്‍ എത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ചിരഞ്ജീവി സര്‍ജയുമായുളള മേഘ്നയുടെ വിവാഹം. തുടര്‍ന്ന് രണ്ടര വര്‍ഷം മാത്രമാണ് ചീരുവിനൊപ്പം മേഘ്നയ്ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചത്. സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. മേഘ്ന ഗര്‍ഭിണിയായ സമയത്ത് ആയിരുന്നു ചീരുവിന്റെ വിയോഗം.

ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്നുപോയ മേഘ്നയെ പിന്നീട് കുടുംബവും സുഹൃത്തുക്കളുമെല്ലാം തിരിച്ചുകൊണ്ടുവന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മേഘ്നയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ജൂനിയര്‍ ചീരുവിന്റെ വരവ് എല്ലാവരെയും സന്തോഷത്തിലാഴ്ത്തി. മകനൊപ്പമുളള വിശേഷങ്ങള്‍ മേഘ്ന രാജ് എപ്പോഴും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ജൂനിയര്‍ സി എന്ന ഓമനപ്പേരിലാണ് മേഘ്നയുടെയും ചിരഞ്ജീവി സര്‍ജയുടെയും മകന്‍ അറിയപ്പെടുന്നത്.

Vijayasree Vijayasree :