വിദേശത്തും ചരിത്രം കുറിയ്ക്കാനൊരുങ്ങി മരയ്ക്കാര്‍; ആ അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തി; ആവേശത്തിലായി ആരാധകര്‍

മലയാളി പ്രേക്ഷകരും സിനിമാ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന വിവരം പുറത്ത് വരുന്നത്.

അതേസമയം, തിയേറ്റര്‍ റിലീസുകളില്‍ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ് മരക്കാറും ടീമും. വന്‍ താരനിര അണിനിക്കുന്ന ചിത്രമായതിനാല്‍ തന്നെ സിനിമാപ്രേമികളൊന്നടങ്കം വലിയ പ്രതീക്ഷയിലുമാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ നൂറുകോടി മുതല്‍ മുടക്കിലൊരുക്കിയ സിനിമയെ പറ്റി പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആവേശമുണര്‍ത്തുന്നതാണ്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും മരക്കാര്‍ റിലീസ് ചെയ്യും. ബ്രഹ്മാണ്ഡ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡും നേടിയിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയായ മരക്കാര്‍ അടുത്ത മാസം അന്‍പതിലധികം രാജ്യങ്ങളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഇതിനൊപ്പം മലേഷ്യയില്‍ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂര്‍വ നേട്ടവും മരക്കാരിനെ തേടി എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്ഷനുകളാണ് അവിടെ റിലീസ് ചെയ്യുക എന്നും വിവരമുണ്ട്.

Vijayasree Vijayasree :