‘മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ’…; വാക്കുകള്‍ ഇടറി മഞ്ജു പിള്ള, കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല

ബിഗ്‌സ്‌ക്രീനിലേതു പോലെ തന്നെ മിനിസ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമായിരുന്നു കെപിഎസി ലളിത. കെപിഎസി ലളിതയ്‌ക്കൊപ്പം മകളും മരുമകളുമെല്ലാമായി നിരവധി തവണ കാമറയ്ക്കു മുന്നിലെത്തിയ നടി മഞ്ജു പിള്ള. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘അവസാനം കാണുമ്പോള്‍ മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ’ എന്നു പറഞ്ഞതാണ്. ഞങ്ങള്‍ ആദ്യം കാണുമ്പോള്‍ ‘എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്’ എന്നു പറഞ്ഞു സ്വന്തം മകളാക്കിയതാണ് . ഇനി ..’.., പറയാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

മരണ വിവരം അറിഞ്ഞ് തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലേയ്ക്ക് ആദ്യം എത്തിയ സഹവര്‍ത്തകയായിരുന്നു മഞ്ജു പിള്ള. ‘അടുത്തുണ്ടായിരുന്നതിനാല്‍ വിവരം അറിഞ്ഞ ഉടന്‍ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല’ എന്നും മഞഅജു പിള്ള പറഞ്ഞു.

കെപിഎസി ലളിതയുടെ വേര്‍പാടിന്റെ വാര്‍ത്തയറിഞ്ഞ് നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ സിനിമാ ലോകത്തെ നിരവധി പ്രമുഖരാണ് അര്‍ധരാത്രിയില്‍ തന്നെ ആദരവ് അര്‍പ്പിക്കാനെത്തിയത്. സംവിധായകന്‍ ബി. ഉണ്ണികൃഷണന്‍, രചന നാരായണന്‍കുട്ടി, ദിലീപ്, കാവ്യ മാധവന്‍, നാദിര്‍ഷാ, ബാബുരാജ്, ടിനി ടോം തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയും കെപിഎസി ലളിതയും ജീവന്‍ നല്‍കിയ മതിലുകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിഎസി ലളിതയുടെ വിയോഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിട്ടുണ്ട്.

അന്തരിച്ച നടി കെ പി എസി ലളിതയുടെ തൃപ്പൂണിത്തറയിലെ വസതിയില്‍ നടന്‍ മോഹന്‍ലാല്‍ എത്തി. അസുഖ ബാധിതയായിരുന്നപ്പോള്‍ നേരില്‍ കാണുവാന്‍ സാധിച്ചില്ലെന്നും കെ പി എസി ലളിതയുടെ വിയോഗം ദുംഖകരമാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു.

ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളില്‍ സിനിമകളില്‍ ചേച്ചിയുമൊത്ത് അഭിനയിക്കാന്‍ സാധിച്ചത് സന്തോഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഭരതം, കളിപ്പാട്ടം, പവിത്രം, വിയറ്റ്നാം കോളനി, തേന്‍മാവിന്‍ കൊന്പത്ത്, മാടന്പി, ദശരഥം തുടങ്ങി ഒട്ടനവധി സിനിമകളിലാണ് മോഹന്‍ലാലും കെ പി എസി ലളിതയും ഒരുമിച്ച് വേഷം ഇട്ടത്.

Vijayasree Vijayasree :