എന്റെ സഹപ്രവര്‍ത്തകയല്ല, സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു, ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ നിശ്ശബ്ദയായി പോകുന്നു; ലളിതാന്റിയുടെ ആ ആഗ്രഹം അങ്ങനെ തന്നെ നടന്നു; തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്ന് നവ്യ നായര്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ.., മലയാളികളുടെ പ്രിയ നടി കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

സഹപ്രവര്‍ത്തക മാത്രമല്ല, സ്‌നേഹതയും അമ്മയുമായിരുന്നു ലളിതയെന്നും ഈ വിയോഗം തീരാനഷ്ടമെന്നും നവ്യ പറഞ്ഞു. നവ്യ നായരുടെ ഏറ്റവും പുതിയ ചിത്രമായ ‘ഒരുത്തീ’യില്‍ നടിയുടെ അമ്മയായി കെപിഎസി ലളിത അഭിനയിച്ചിരുന്നു.

നവ്യ നായരുടെ വാക്കുകള്‍:

എന്റെ ലളിതാന്റി … എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ‘ഒരുത്തീ’യിലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ”നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര ” ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല ..

എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം. അതങ്ങനെ തന്നെ നടന്നുവെന്നും താരം പറയുന്നു.

അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നതെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണെന്നും മഞ്ജു വാര്യര്‍ അനുസ്മരിച്ചു. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്.

‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട. മഞ്ജു വാര്യര്‍ പറഞ്ഞു.

Vijayasree Vijayasree :