മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു പോയി; മമ്മൂട്ടി പറയുന്നു

മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴിതാ പിണറായി വിജയനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. യു എ ഇ യിലെ ജനങ്ങള്‍ക്ക് മലയാളികളെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞുവെന്നാണ് മമ്മൂട്ടി പറയുന്നത്.

ഫെബ്രുവരി 11 മുതല്‍ 17 വരെ നടക്കാനിരിക്കുന്ന ദുബായ് എക്‌സ്പോയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് എക്‌സ്പോയിലെ ഇന്ത്യന്‍ പവിലിയനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. നമുക്ക് നമ്മുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മാത്രമല്ല നമ്മുടെ സംസ്‌കാരം ഈ രാജ്യത്തെ സംസ്‌കാരവുമായി കൈമാറാനും അവരുടെ സംസ്‌കാരവുമായി ഇടപഴകാനും സാധിക്കുന്നു.ഇന്ത്യന്‍ പവിലിയന്‍ ഒരുങ്ങുന്നതോടെ ഇത്തരമൊരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. പകുതി നൂറ്റാണ്ടോളമായി നമ്മുടെ ആള്‍ക്കാര്‍ ഇവിടെ ജീവിക്കുന്നു.

ഇവിടത്തെ ജനങ്ങളുമായി സഹോദര തുല്യമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് നമ്മളെ പറ്റിയുള്ള അഭിപ്രായം മുഖ്യമന്ത്രി പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞുവെന്നും താരം പറഞ്ഞു. മലയാളികളായ നമ്മളെ അവര്‍ തങ്ങളുടെ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത് എന്ന് കേട്ടപ്പോള്‍ വളരെ അഭിമാനം തോന്നി. ഇത്തരമൊരു വലിയ മേളയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

Vijayasree Vijayasree :