ഡബ്ബിംഗ് നടക്കുന്ന തിയേറ്ററില്‍ ഇരുന്ന് ഓറഞ്ച് കഴിച്ച മമ്മൂട്ടിയോട് അകത്ത് വെച്ച് കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു, രജനീകാന്ത് വന്നപ്പോള്‍ പോലും പുറത്ത് വച്ചാണ് ചായ കുടിച്ചത്; മമ്മൂട്ടിയ്ക്ക് ദേഷ്യം വന്നു!

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ വച്ച് മമ്മൂട്ടിയുമായി ഉണ്ടായ വഴക്കിനെ കുറിച്ചും ഓര്‍മകളെ കുറിച്ചും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അനിയന്‍. കോട്ടയം കുഞ്ഞച്ചന്റെ സെറ്റില്‍ താന്‍ മമ്മൂട്ടിക്ക് പ്രോംറ്റ് ചെയ്ത് കൊടുക്കകയാണ്. പക്ഷെ വോയ്‌സ് മോഡുലേഷന്‍ ശരിയായിരുന്നില്ല.

മമ്മൂട്ടി തന്നോട് വോയ്‌സ് മോഡുലേഷന്‍ ശരിയല്ലെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ പറഞ്ഞു അത് നടന്റെ പണിയാണെന്ന്. ഇത് മമ്മൂട്ടിയെ ദേഷ്യപ്പെടുത്തി. ഇതിനിടെ അത് വിട്ടുകളയാന്‍ സംവിധായകന്‍ ടി.എസ് സുരേഷ് ബാബു പറഞ്ഞു. ഇതിന് ശേഷം ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ ഇതിപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണനെ വച്ചെടുക്കേണ്ടി വരുമെന്ന് മമ്മൂട്ടി തന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

കാര്യം മനസിലായ താന്‍ അടൂര്‍ ഗോപാലകൃഷ്ണനാകാന്‍ പറ്റുമെന്നും എന്നാല്‍ ഭരതന്‍ ആകാന്‍ ആര്‍ക്കും പറ്റില്ലെന്നും തിരിച്ചു പറഞ്ഞു. ഇത് മമ്മൂട്ടിയ്ക്ക് വീണ്ടും ദേഷ്യമുണ്ടാക്കി. നിര്‍മ്മാതാവ് തന്നോട് ദേഷ്യപ്പെട്ടു. മമ്മൂട്ടി പിണങ്ങി പോകുമെന്നായിരുന്നു ഭയം. എന്നാല്‍ അദ്ദേഹം തിരികെ വന്ന് അഭിനയിച്ചെന്ന് സംവിധായകന്‍ അനിയന്‍ പറയുന്നു.

പിന്നീട് ഡബ്ബിംഗ് നടക്കുന്ന തിയേറ്ററില്‍ ഇരുന്ന് ഓറഞ്ച് കഴിച്ച മമ്മൂട്ടിയോട് അകത്ത് വച്ച് കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നേരത്തെ രജനീകാന്ത് വന്നപ്പോള്‍ പുറത്ത് വച്ചാണ് ചായ കുടിച്ചതെന്നും അവര്‍ പറഞ്ഞു. ഇത് താന്‍ മമ്മൂക്കയോട് പറഞ്ഞു. ഇവിടെ വച്ച് കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ‘ഞാന്‍ ഇങ്ങനെയാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും സംവിധായകന്‍ പറയുന്നു.

Vijayasree Vijayasree :