പ്രേക്ഷകരുടെ ആ സംശയം കാരണം ആകാം ചിത്രം പരാജയപ്പെട്ടത്; ആ മമ്മൂട്ടി ചിത്രം കാരണം വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നുവെന്ന് ലാല്‍ ജോസ്

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എന്നതു തന്നെയാണ് ആ ചിത്രങ്ങളുടെ പ്രത്യേകതയും. എന്നാല്‍ ഇപ്പോഴിതാ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാതെ പോയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. 

2003 ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു പട്ടാളം. 2003 ലെ ഓണക്കാലത്തു റിലീസ് ചെയ്ത ഈ ചിത്രം വലിയ വിമര്‍ശനമാണ് ഏറ്റു വാങ്ങിയതെന്ന് ലാല്‍ ജോസ് പറയുന്നു. പട്ടാളക്കാരനായി എത്തിയ മമ്മൂട്ടി കഥാപാത്രത്തെ കൊണ്ട് കോമഡി ചെയ്യിച്ചു എന്നതായിരുന്നു ആരാധകരില്‍ നിന്നുണ്ടായ പ്രധാന വിമര്‍ശനം എന്നും ലാല്‍ ജോസ് പറയുന്നു.

പട്ടാളക്കാര്‍ ആ ചിത്രത്തില്‍ കാണിച്ചത് പോലെയുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്യുമോ എന്നുള്ള പ്രേക്ഷകരുടെ സംശയം ആകാം അതിന്റെ പരാജയ കാരണം എന്നും ഒരുപക്ഷെ ആ ചിത്രത്തിന്റെ ടൈറ്റില്‍ ആയിരുന്നിരിക്കാം അങ്ങനെ ഒരു ചിന്തയിലേക്ക് പ്രേക്ഷകരെ നയിച്ചത് എന്നും ലാല്‍ ജോസ് പറയുന്നു. 

ശരിക്കും പട്ടാളം എന്നതില്‍ ഉപരി ഒരു റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ കഥ ആയിരുന്നു അതെന്നും ലാല്‍ ജോസ് പറഞ്ഞു. ഇനി ഒരിക്കല്‍ കൂടി ഒരു പട്ടാള കഥ കിട്ടിയാല്‍ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ചെയ്യും എന്നായിരുന്നു ലാല്‍ ജോസിന്റെ ഉത്തരം. റെജി നായര്‍ രചിച്ച പട്ടാളത്തില്‍ മമ്മൂട്ടിയോടൊപ്പം ബിജു മേനോന്‍, ടെസ, ജ്യോതിര്‍മയി എന്നിവര്‍ ആണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ മീശ മാധവന്‍, ചാന്തുപൊട്ട് ക്ലാസ്സ്‌മേറ്റ്സ്, എന്നു തുടങ്ങി അയാളും ഞാനും തമ്മില്‍. ഡയമണ്ട് നെക്ക്ലെസ് പോലുള്ള നിരവധി ചിത്രങ്ങള്‍ ലാല്‍ ജോസ് ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും അതിലെ ഗാനങ്ങളും എല്ലാം തന്നെ വര്‍ഷങ്ങള്‍ കഴിയും തോറും പ്രേക്ഷകര്‍ ഏറ്റെടുത്തി കൊണ്ടിരിക്കുകയാണ്. 


Vijayasree Vijayasree :