ഞാൻ അദ്ദേഹത്തെ തൊടാനോ പിടിക്കാനോ പോയിട്ടില്ല, പിന്നെ എന്താണ് പ്രശ്നം? മണിക്കുട്ടനോടുള്ള പ്രണയത്തിൽ സൂര്യയുടെ ഞെട്ടിക്കുന്ന നിലപാട്

ബിഗ് ബോസ് മലയാളം സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം സൂര്യ തന്നെയായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യം മോഹൻലാലിനോടും പിന്നീട് ഹൗസ് അംഗങ്ങളോടും സൂര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു

ഗെയിമിൽ പിടിച്ചു നിൽക്കാൻ സൂര്യ പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുകയാണ് എന്ന തരത്തിലുള്ള വിമർശനങ്ങളും ബിഗ് ബോസ് പ്രേക്ഷകർ സൂര്യയ്ക്ക് എതിരെ ഉയർത്തിയിരുന്നു.

തൂടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യ തന്റെ പ്രണയം തുറന്നുപറഞ്ഞപ്പോൽ ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തും എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തനിയ്ക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കിയിരുന്നു

മണിക്കുട്ടൻ തന്റെ നയം വ്യക്തമാക്കിയിട്ടും പലപ്പോഴും സംസാരത്തിലേക്ക് അനാവശ്യമായി മണിക്കുട്ടന്റെ പേര് സൂര്യ വലിച്ചിടുന്നത് ബിഗ് ബോസ് പ്രേക്ഷകരെ ഒന്നടക്കം അലോസരപ്പെടുത്തിയിരുന്നു തനിക്ക് ഇനിയൊരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹത്തിലേക്ക് പോകുമെന്നായിരുന്നു മോഹൻലാൽ ഒരിക്കൽ ചോദിച്ചപ്പോഴുള്ള മണിക്കുട്ടന്റെ മറുപടി.

സൂര്യയുടെ പുതിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മണികൂടാനോടുള്ള പ്രണയത്തെ കുറിച്ചും, തനിയ്ക്ക് നേരിടേണ്ടിവന്ന സൈബര് ആക്രമണങ്ങളെക്കുറിച്ചും സൂര്യ മനസ്സ് തുറക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തുറന്ന് സംസാരിച്ചത്.

മണികുട്ടനോടുള്ള ഇഷ്ടം ഗെമിനെ വേണ്ടിയുള്ള സ്ട്രാറ്റജിയായിരുന്നോ? യഥാർത്ഥ സ്നേഹമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂര്യ

മണികുട്ടനോടുള്ള എന്റെ പ്രണയം അന്നും ഇന്നും എന്നും എപ്പോഴും സത്യമാണ്. അതൊരു സ്ട്രാറ്റജിയല്ലായിരുന്നു. എനിയ്ക്ക് ഇഷ്ട്ടം തോന്നി മാന്യമായ രീതിയിൽ പറഞ്ഞു. മോശമായ രീതിയിലോ, അടുത്ത് പോയി ഇരിക്കുക, ദേഹത്ത് തൊടുക ഇതൊന്നും ചെയിതിയിട്ടില്ല. പിന്നെ കാണുന്ന ആൾക്ക് എന്താണ് ഈപ്രശ്നം. ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞാൽ ആ പെൺകുട്ടി മോശം പെൺകുട്ടിയാണ് , പോക്ക് കേസാണ് എന്നാണ് പലരും കരുതുന്നത്.

ഒരു ആൺകുട്ടി പെൺകുട്ടിയെ പ്രപ്പോസ് ചെയ്താൽ അവൻ ഭയങ്കര തൻെറടി, അവൻ ധൈര്യമുളളവനാണെന്ന് പറയും. ഈ പ്രശ്നം ഉള്ളത് കൊണ്ടാണ് വിസ്മയ പോലെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത്. പെൺകുട്ടികൾക്ക് എക്സ്പ്രസ്സ് ചെയ്യാൻ പേടിയാണ്, ആളുകൾ എങ്ങനാ എടുക്കുമെന്നുള്ള പേടിയാണ് അവർക്കുള്ളത്

എന്റെ അച്ഛനും അമ്മയോടും ഫ്രീഡം തന്നു, ഞാൻ അത് മിസ്യൂസ് ചെയ്യില്ലെന്ന് അവർക്ക് അറിയാം, ഞാൻ ബിഗ് ബോസ്സിൽ അവിടെ മോഷ്ടിക്കാനോ ഒരാളെ വേദനിപ്പിക്കുകയോ ചെയ്‌തിട്ടില്ല , ഒരാളോട് ഇഷ്ട്ടം തോന്നി മാന്യമായ രീതിയിൽ പറഞ്ഞു. അത് പിന്നീട് പലരും വലിയ തെറ്റായി കണ്ടു. പ്രണയിക്കുന്നത് വലിയൊരു തെറ്റാണോ? മോശം കമന്റ് ഇടുന്നവർ പോലും അങ്ങന ഇവിടെ ഇടാൻ ഉണ്ടാവുന്നതിന്റെ കാരണം അച്ഛനെറയും അമ്മയുടെയും പ്രണയം കാരണമാണ്

എന്റെ പ്രണയം അതൊരു സ്ട്രാറ്റജി ആയിരുന്നില്ല. എന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ മണിക്കുട്ടൻ ഇല്ല പിന്നെ നോക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ എനിയ്ക്ക് അത് സ്റ്റോപ്പ് ചെയ്യമായിരുന്നു. എന്നാൽ ഞാൻ അതിൽ ഉറച്ച് നില്ക്കാൻ കാരണം ഇഷ്ട്ടം ഉള്ളത് കൊണ്ടാണ്. എന്റെ ഇഷ്ട്ടം സത്യമാണ്. ഞാൻ അത് വീണ്ടും വീണ്ടും തുറന്ന് പറയുന്നു. എനിയ്ക്ക് ദൈവത്തിന്റെ കോടതിയിൽ മാത്രമാണ് ബോധിപ്പിക്കാനുള്ളത്. അത് ഞാൻ ബോധിപ്പിച്ചു

ആദ്യം ആ characatറിനോടായിരുന്നു ഇഷ്ട്ടം. ബിഗ് ബോസ്സിൽ എത്തിയപ്പോൾ മണിക്കുട്ടൻ കൂടുതൽ അറിഞ്ഞതോടെയാണ് എനിയ്ക്ക് സ്നേഹമായത്. ആ സ്നേഹം തുറന്ന് പറഞ്ഞതോടെ വലിയ ഒരു ഭൂകമ്പമായി മാറുകയായിരുന്നുവെന്ന് സൂര്യ പറയുന്നു

ബിഗ് ബോസ്സിന്റെ കാമുകി എന്ന് വരെ ട്രോളുണ്ടാക്കിയിട്ടുണ്ട്. ബിഗ് ബോസിന് സൂര്യയുടെ അടുത്ത് അടുത്ത പ്രതേക ഇഷ്ടമുണ്ട് , അവൾ ബിഗ് ബോസിനെ വളച്ച് വെക്കുകയാണ് എന്ന രീതിയിൽ ട്രോൾ വന്നു
ബിഗ് ബോസ്സിന്റെ ശബ്ദം മാത്രമേ നമ്മൾ കേൾക്കുന്നുള്ളൂ.. അത്രയും മാനസികമായി പ്രശ്നമുള്ളവരാണ് ആ രീതിയിൽ പറയുന്നതെന്നാണ് സൂര്യ പറയുന്നത്

Noora T Noora T :