മാധ്യമങ്ങളോട് കയര്‍ത്ത് തൈമൂര്‍; വളര്‍ത്തു ദോഷമാണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനം

ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള താരങ്ങളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ സഹോദരി കരിഷ്മാ കപൂറിനെ കാണാനായി മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലെത്തിയ കരീനയുടെയും മക്കളുടെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അഞ്ചു വയസുകാരന്‍ തൈമൂറും ഇളയമകന്‍ ജഹാംഗീറുമൊത്താണ് കരീന ബാന്ദ്രയിലെ വീട്ടിലെത്തിയത്. കരീനയ്ക്കാപ്പം ഫ്ലാറ്റിന് പുറത്തേയ്ക്ക് എത്തിയ തൈമൂര്‍ ആളുകളെ കണ്ടതോടെ അവരുടെ നേര്‍ക്ക് കയര്‍ക്കുന്നതായി വിഡിയോയില്‍ കാണാം.

മാധ്യമങ്ങള്‍ നിരന്തരം പിന്തുടരുന്നതിലുള്ള രോഷമാണ് തൈമൂര്‍ പ്രകടിപ്പിച്ചത്. ഇതിനുമുന്‍പും സമാനമായ രീതിയില്‍ തൈമൂര്‍ പെരുമാറിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരകുടുംബത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

വളര്‍ത്തു ദോഷമാണെന്നും, മക്കളെ നോക്കാന്‍ ഇത്രയധികം പരിപാലകരെ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടും ധാരാളം ആളുകള്‍ രംഗത്തെത്തി.

അതേസമയം, തന്റെ ഗര്‍ഭകാലത്തെക്കുറിച്ചും അമ്മ എന്ന നിലയിലുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബൈബിള്‍’ എന്നൊരു പുസ്തകം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.

Vijayasree Vijayasree :