മാലികിനെ കുറിച്ച് കമല്‍ ഹസനോട് പറഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് അതായിരുന്നു, ഫഹദ് ആണ് നായകന്‍ എന്ന് പറഞ്ഞപ്പോള്‍ മറുപടി ഇങ്ങനെ!

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രമാണ് മാലിക്. സിനിമയെ കുറിച്ച് വിമര്‍ശനങ്ങളും മികച്ച അഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മാലിക് എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് മഹേഷ് നാരായണന്‍.

ഉലക നായകന്‍ കമല്‍ഹസനുമായുള്ള സംഭാഷണത്തില്‍, നായകനും, ഗോഡ്ഫാദറും തന്റെ രീതിയല്‍ അഡാപ്പ്റ്റ് ചെയ്ത് ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്ന് കമലിനോട് പറയുകയുണ്ടായി. അദ്ദേഹം ആരാണ് കേന്ദ്ര കഥാപാത്രമാകുന്നതെന്നാണ് ചോദിച്ചത്. ഫഹദ് ആണെന്ന് പറഞ്ഞപ്പോള്‍ ശരിയായ തീരുമാനം എന്നാണ് കമല്‍ സര്‍ പറഞ്ഞതെന്നാണ് മഹേഷ് പറഞ്ഞത്. ഈ സിനിമ ചെയ്യാനുള്ള ശരിയായ സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞായും മഹേഷ് നാരായണന്‍ പറയുന്നു.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Vijayasree Vijayasree :