‘കരുവന്നൂര്‍ വീരന് അതിവേഗ വ്യാപനമാണുള്ളത്, ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറിക്കോ; പ്രതികരണവുമായി ജോയ് മാത്യു

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജോയ് മാത്യു. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള താരം ഇടയ്ക്കിടെ പോസ്റ്റുകളുമായി എത്താറുണ്ട്. ഇപ്പോഴിതാ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു.

‘കൊവിഡിനെ ചെറുക്കാന്‍ വാക്സിന്‍ കണ്ടുപിടിച്ചു. ‘കരുവന്നൂര്‍ വീരന്‍ ‘എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ. അതിനാല്‍ ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.’

അതേസമയം, കിറ്റെക്‌സ് കേരളം വിടാനുള്ള തീരുമാനത്തിലും പ്രതികരണം അറിയിച്ച് ജോയ് മാത്യൂ എത്തിയിരുന്നു. ‘സാബു ഒരു മോശം വ്യവസായിയാണ്.

നമ്മുടെ നാട്ടില്‍ത്തന്നെ കാട്ടില്‍ മരവും കടത്താന്‍ സ്വര്‍ണ്ണവും വിഴുങ്ങാന്‍ പാലാരിവട്ടങ്ങളും ഉള്ളപ്പോള്‍ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സില്‍വര്‍ ലൈനില്‍ കിട്ടണമെങ്കില്‍ ഇപ്പോള്‍ മുതലിറക്കണം.’എന്നാണ് ജോയ് മാത്യൂ കുറിച്ചത്. സാബു ജേക്കബിന്റെ തീരുമാനത്തിന് പരോക്ഷ പിന്തുണ നല്‍കുന്നതാണ് താരത്തിന്റെ പ്രസ്താവന.

Vijayasree Vijayasree :