സിനിമയുടെ ക്ളൈമാക്‌സിന് വേണ്ടി മാത്രം ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളി; തക്കാളിയില്‍ മുങ്ങിക്കുളിച്ച് ജോയ് മാത്യു

ടി അരുണ്‍കുമാര്‍ കഥയും തിരക്കഥയും എഴുതി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാ ടൊമാറ്റിന’. ഇപ്പോഴിതാ സിനിമയ്ക്കായി ടൊമാറ്റോ ഫെസ്റ്റിവല്‍ നടത്തി യിരിക്കുകയാണ് ടീം. തക്കാളി വില റോക്കറ്റ് പോലെ കുതിക്കുന്ന സമയത്താണ് ചിത്രത്തിനായി ടൊമാറ്റോ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ക്ളൈമാക്‌സിന് വേണ്ടി ഉപയോഗിച്ചത് പത്ത് ടണ്‍ തക്കാളിയാണ്. ഇത്തരത്തില്‍ ടൊമാറ്റോ ഫെസ്റ്റിവല്‍ മലയാള സിനിമയില്‍ ഇതാദ്യമായാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. ‘ലാ ടൊമാറ്റിന’യില്‍ ജോയ് മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിം ഇമ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത സീക്വന്‍സ് ആയിരിക്കുമെന്നും തക്കാളി ഉപയോഗിച്ചാണ് ക്ലൈമാക്‌സിലെ ആക്ഷന്‍ സീന്‍ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും തിരക്കഥാകൃത്ത് ടി അരുണ്‍ കുമാര്‍ പറഞ്ഞു.

ജോയ് മാത്യു നായകനാകുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപത്രങ്ങളാകുന്നത്. പുതുമുഖ താരം മരിയ തോംസണ്‍ ആണ് ചിത്രത്തിലെ നായിക.

Vijayasree Vijayasree :