പ്രധാനമന്ത്രി ജനങ്ങളെ ബഹുമാനിച്ചാല്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് നടന്‍ ഹരീഷ് പേരടി. പ്രധാനമന്ത്രി ജനങ്ങളെ ബഹുമാനിച്ചാല്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും. അങ്ങനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമാണ് ജനാധിപത്യം പൂര്‍ണ്ണമാവുകയുള്ളു എന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോലിസും എല്ലാ ഭരണ സംവിധാനങ്ങളും ജനങ്ങളെ ബഹുമാനിച്ച് അവരുടെ തൊഴിലാളികളാവുമ്പോള്‍ ജനങ്ങളും തിരിച്ച് ബഹുമാനം തരും..അങ്ങിനെ ഒരു ഇടമുണ്ടാവുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണമാവു…ഇത്..ഞങ്ങള്‍ എല്ലാം പണം കൊടുത്തുവാങ്ങുകയും ആ നികുതിയില്‍ നിങ്ങള്‍ക്ക് എല്ലാം സൗജന്യമായി ലഭിച്ച് ജീവിക്കുകയും ചെയ്യുമ്പോള്‍ ഏത് പാര്‍ട്ടി ഭരിച്ചാലും അത് ജനാധിപത്യമാവില്ല.

ജീവിക്കാന്‍ വേണ്ടി നിവൃത്തിയില്ലാത്തതുകൊണ്ട് ഉള്ളതില്‍ നല്ല തൊമ്മനെന്ന് തോന്നുന്നവരെ ഞങ്ങള്‍ പിന്‍ന്തുണച്ചുകൊണ്ടിരിക്കും. അതുകൊണ്ട് നിങ്ങള്‍ അഹങ്കരിക്കണ്ട. അത് ഈ വ്യവസ്ഥിതിയുടെ ഗതികേട്. അത്രയേയുള്ളു. ഞങ്ങളിപ്പോഴും ജനാധിപത്യത്തെ സ്വപ്നം കാണുന്നു. അതിനുള്ള അവകാശമെങ്കിലും ഞങ്ങള്‍ക്കുണ്ടല്ലോ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Vijayasree Vijayasree :