ആവശ്യമില്ലാതെ വീട്ടിലേയ്ക്ക് കയറി വരുന്ന ചിലരുണ്ട്, അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. മമ്മൂട്ടി ഏറ്റവും കൂടുതല്‍ കാര്യത്തിന് വഴക്ക് കൂടുന്നത് വീട് വൃത്തിയായി സൂക്ഷിക്കാത്തതിനാണെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ പറയുന്നു.

‘വീട് എനിക്ക് ചിലപ്പോഴൊക്കെ ഏകാന്തത നല്‍കുന്ന സ്‌പേസ് കൂടിയാണ്. ആവശ്യം ഇല്ലാതെ കയറി വരുന്ന ചിലരുണ്ട്. ഒരു കാര്യവും കാണില്ല. എന്തെങ്കിലുമൊക്കെ കാര്യവും പറഞ്ഞു കയറി വരും. അടുത്തിടെയും അങ്ങനെയൊരാള്‍ വന്നിരുന്നു. എന്തോ ബുക്ക് ഇവിടെ തരാനായി എന്ന് പറഞ്ഞു. സത്യത്തില്‍ അതൊരു കള്ളമാണ്.

അങ്ങനെ മറ്റുള്ളവരുടെ സ്‌പേസിലേക്ക് കയറി വരുന്നവരോട് ദേഷ്യമാണ്. വാപ്പയ്ക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം വരുന്നത് വീടിനെ റെസ്‌പെക്റ്റ് ചെയ്യാതെ വരുമ്പോഴാണ്. എന്തെങ്കിലും അലങ്കോലമായി കിടന്നാല്‍ അപ്പോള്‍ പ്രശ്‌നമാകും. ടിവി റിമോട്ട് കാണാതെ വരുന്നതും വാപ്പയ്ക്ക് ദേഷ്യം പിടിക്കുന്ന കാര്യമാണ്’ എന്നും ദുല്‍ഖര്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് ബൈക്ക് വാങ്ങിത്തരണമെന്ന് വീട്ടില്‍ ചോദിച്ചപ്പോഴുണ്ടായ അനുഭവം ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചിരുന്നു. ബൈക്ക് ആവശ്യപ്പെട്ടപ്പോള്‍ ഉപ്പയായ മമ്മൂട്ടി ബൈക്ക് ഒരിക്കലും വാങ്ങിത്തരില്ലെന്ന് പറഞ്ഞതായി ദുല്‍ഖര്‍ പറയുന്നു. എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോള്‍ കാറ് വേണമെങ്കില്‍ മേടിച്ചു തരാം, എന്നാല്‍ ബൈക്ക് ഈ ജന്മത്തില്‍ മേടിച്ചു തരില്ലെന്ന്.

ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്, ദുല്‍ഖര്‍ പറയുന്നു. അന്നൊന്നും കയ്യില്‍ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

Vijayasree Vijayasree :