എന്തായാലും ഒരു പുരുഷന്‍ രക്ഷപ്പെട്ടപ്പോ നിന്നെപോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ, ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂകുന്നത്; തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ ദിയ സനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുകയാണ് സ്ത്രീധനവും വിവാഹവും. കൊല്ലത്ത് നിയമ വിദ്യര്‍ത്ഥിനി വിസ്മയ മരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. നിരവധി പേരാണ് ഇതില്‍ പ്രതികണം അറിയിച്ച് എത്തിയത്. ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദിയ സന കഴിഞ്ഞ ദിവസം വിവാഹ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലടക്കം വൈറലായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളാണ് ദിയയ്‌ക്കെതിരെ വന്നത്. ഇതിനെല്ലാം ദിയ മറുപടിയപും നല്‍കിയിരുന്നു.

ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ലാത്ത 15 കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു ദിവസം. വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം മോള്‍ക്ക് തന്ന് പറഞ്ഞു വിട്ടു. സ്വര്‍ണവും മൊതലുകളും ഒക്കെ കൊണ്ടോയി. അയാളുടെ സഹോദരിയും അവളുടെ ഭര്‍ത്താവും കെട്ടിയവന്റെ ഉമ്മായും ചേര്‍ന്ന് ശാരീരിക മാനസിക ഉപദ്രവം തുടങ്ങിയപ്പോ ഓടി വീട്ടിലെത്തി. അപ്പോഴത്തേക്കും പ്രിയപ്പെട്ടവനായ എനിക്കെന്റെ മോനേ കിട്ടി. അന്നിറങ്ങി ഓടിയത് കൊണ്ട് എന്റെ മോനും ഞാനും സുരക്ഷിതമായി ഇരിക്കുന്നു.

വിവരം കെട്ട പ്രായത്തില്‍ തലകുനിച്ചു കൊടുക്കേണ്ടി വന്ന ഈ ദിവസത്തെ ആലോചിക്കാന്‍ പോലും ഇഷ്ടപ്പെടാതെ നാളെ ഒരു പെണ്ണും ഇങ്ങനെ അക്രമത്തിനു ഇരയാക്കരുത് എന്നുറക്കെ പറഞ്ഞുകൊണ്ട് പെണ്ണുങ്ങളെ രക്ഷപ്പെടൂ. പ്രതികരിക്കൂ പ്രതിഷേധിക്കൂയെന്നായിരുന്നു ദിയ സന കുറിച്ചത്. നിമിഷ നേരം കൊണ്ട് വൈറലായ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

അന്നത്തെ ദിയയില്‍ നിന്ന് ഇന്നത്തെ ദിയയിലേക്ക് പരിണമിക്കാന്‍ കഴിഞ്ഞതാണ് വിജയം. അതുകൊണ്ടാണല്ലോ തീയായി ഇപ്പോള്‍ ജ്വലിക്കുന്നത്. ഈ ഫോട്ടോ കാണുമ്പോള്‍ പണ്ടത്തെ സനയെ ഓര്‍മ്മ വന്നു. എന്റെ മേളേ നീ ഒരുപാട് കരഞ്ഞു. ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്തത് നീ ഓര്‍ക്കണ്ട. ഇപ്പോള്‍ നീ തീയാണ്.പ്രിയപ്പെട്ടവരുടെ കമന്റുകള്‍ക്ക് സേനഹം അറിയിച്ച് ദിയ എത്തിയിരുന്നു. അതിനിടയില്‍ വിമര്‍ശനങ്ങളുമായും ചിലരെത്തിയിരുന്നു.

അദ്ദേഹത്തിന്റെ ഭാഗം കൂടി കേട്ടാല്‍ മനസ്സിലാവും നിങ്ങളുടെ തനിക്കൊണമെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. നീ കേട്ട് കൂടെ കൂടി അദ്ദേഹത്തിന്റെ കൂട്ടാണെന്നു പറഞ്ഞല്ലോ സന്തോഷം. ഒരു സ്ത്രീ അവരുടെ ജീവിതം തുറന്നു പറഞ്ഞപ്പോ ഇത്രക്കും പൊള്ളലുണ്ടായതില്‍ എനിക്ക് അതിശയമില്ലെന്നായിരുന്നു ദിയയുടെ മറുപടി.

നിങ്ങളുടെ പഴയ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒരിക്കലും ശരിയല്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല ചര്‍ച്ചചെയ്യേണ്ട. കോടതിയില്‍ വെച്ചാണ്. ഇപ്പോഴും ഈ ഫോട്ടോ സൂക്ഷിച്ചത് എന്ത് കാര്യത്തിന് ആണ് എന്ന് മനസ്സില്‍ ആകുന്നില്ല ഇത്രയും വെറുപ്പ് അയാളോട് ഉണ്ടെങ്കില്‍ ഇത് സൂക്ഷിക്കാന്‍ ഉണ്ടായ കാരണം എന്താണ്, ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ എല്ലാ കുടുംബത്തിലും ഉണ്ടാകും അത് ഊതി പെരുപ്പിക്കാന്‍ ആളുകളും ഉണ്ടാകും നിങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എന്തായിരുന്നു അത് കൂടെ വിവരിക്കുമോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ചെറിയൊരു തെളിവിനു വേണ്ടിയാണ് ഫോട്ടോ സൂക്ഷിച്ചതെന്നായിരുന്നു ദിയ പറഞ്ഞത്.

അയാളും രക്ഷപ്പെട്ട് ഇപ്പോ സുഖമായി ജീവിക്കുന്നുണ്ടാകും, രക്ഷപ്പെട്ടോട്ടെയെന്നായിരുന്നു വേറൊരു കമന്റ്. എന്തായാലും ഒരു പുരുഷന്‍ രക്ഷപ്പെട്ടപ്പോ നിന്നെപോലുള്ള പുരുഷന് ആശ്വാസം ഉണ്ടായല്ലോ. ഈ പുരുഷന്മാരോട് തന്നെയാ ഞാന്‍ വിളിച്ചു കൂകുന്നത്. ഇപ്പോഴത്തെ സ്വഭാവം അന്നുണ്ടായിരുന്നെങ്കില്‍ ആ കല്യാണമേ നടക്കില്ലായിരുന്നുമെന്നുമായിരുന്നു ദിയയുടെ മറുപടി.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് വിവാഹം നടക്കുന്നത്. അതുകഴിഞ്ഞപ്പോള്‍ തന്നെ കുഞ്ഞു ജനിക്കുന്നു. ശരിക്കും എന്നെ ഇഷ്ടപ്പെട്ടു ചോദിച്ചു വന്നു വിവാഹമായിരുന്നു. എന്നാല്‍ നാട് മുഴുവനും അറിയുന്നത് ഞാന്‍ പ്രേമിച്ചു വിവാഹം കഴിച്ചു എന്നാണ്. ആദ്യമായി സദാചാരപ്രശ്‌നം നേരിടുന്നത് അപ്പോഴാണ്. അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലം നോക്കിയപ്പോള്‍ അതൊക്കെ അടിപൊളിയാണ് അങ്ങിനെയാണ് വിവാഹം നടക്കുന്നത്. പക്ഷെ പുള്ളിക്കാരനെ സംബന്ധിച്ചിടത്തോളം വലിയ ലോകപരിചയമോ ജോലിയോ ഒന്നും ഇല്ലാതെ കഴിഞ്ഞിരുന്ന ഒരാള്‍ ആയിരുന്നു.

പ്രേമിച്ചു വിവാഹം കഴിച്ചു എന്ന് പറയുന്നത് അന്ന് സമൂഹത്തില്‍ വലിയ തെറ്റായിരുന്നു. പ്രത്യേകിച്ചും ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്. ഞാന്‍ അയാളെ കണ്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അയാള്‍ എന്നെയും കണ്ടിട്ടുണ്ട്. പക്ഷെ പ്രണയം ഉണ്ടായിരുന്നില്ല. മകന് ഒന്നര വയസ്സ് ഉള്ളപ്പോള്‍ ആണ് ഞാന്‍ എന്റെ ഉമ്മയുടെ കയ്യില്‍ ഏല്പിച്ചിട്ട് അവിടെ നിന്നും ഇറങ്ങുന്നത്. അതിനു കുഞ്ഞിനെ നോക്കാത്തവള്‍ എന്ന പഴി കേട്ടിട്ടുണ്ട്. ഇവള്‍ ചെയ്യുന്ന തൊഴില്‍ വേറെയാണ്. വൃത്തികെട്ട രീതിയില്‍ ആണ് നടക്കുന്നത്. പ്രശ്‌നക്കാരി ഒക്കെയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കി.

സദാചാരഗുണ്ടായിസം വരെ നേരിടേണ്ടി വന്നു,തെരുവില്‍ ഇട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട്. അതിജീവനത്തിനും കുടുംബത്തെ പോറ്റുന്നതിനും വേണ്ടി വീട്ടുജോലി വരെ ചെയ്തിട്ടുണ്ട്. തെരുവില്‍ കിടന്നുറങ്ങിയ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ആ സമയം ഫ്‌ലാറ്റില്‍ ആണ് താമസം എന്നായിരുന്നു ഉമ്മയോട് പറഞ്ഞിരുന്നത്. അന്നും തന്നാല്‍ കഴിയുന്ന സഹായം വീട്ടില്‍ കൊടുക്കുമായിരുന്നു.
അങ്ങനെ തകര്‍ച്ചയില്‍ നിന്നും പടിപടിയായിട്ടാണ് താന്‍ ജീവിതത്തില്‍ വിജയം കൈവരിച്ചത് എന്നും ദിയ മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :