തനിക്ക് എതിരായ അഭിമുഖത്തിന് പിന്നില്‍ ആ രണ്ട് പേരാണ്…!, തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്; പരാതിയുമായി ദിലീപ് രംഗത്ത്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസം കഴയും തോറും പുതിയ വിവരങ്ങളും ട്വിസ്റ്റുമാണ് നടക്കുന്നത്. തെളിവുകളും ആരോപണങ്ങളുമായി ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് വാര്‍ത്തകളില്‍ ഈ വിഷയം നിറയുന്നത്. ഇപ്പോഴിതാ ഈ കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിനു പിന്നിലെന്നും ദിലീപ് ആരോപിച്ചു.

ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സാപ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത് എന്നാവശ്യപ്പെട്ട് ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നല്‍കി.

നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസില്‍ തുടരന്വേഷണം വേണമെന്ന പൊലീസിന്റെ ആവശ്യം വിചാരണക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടിയുടെ നീക്കം.

കഴിഞ്ഞ ദിവസം ദിലീപ് വിഷയത്തില്‍ ശക്തമായി പ്രതികരിച്ചിരുന്ന പല്ലിശ്ശേരിയും, ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപ് അടക്കമുള്ളവര്‍ കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ വെളിപ്പെടുത്തല്‍ കേസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നതിങ്ങനെ, കേസിനെ ഗുണം ചെയ്യണമെന്നില്ല, എന്നാല്‍ സാധ്യതയുമുണ്ട്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരമെന്നാണ് പല്ലിശേരി പറഞ്ഞത്.

ഈ ദൃശ്യങ്ങള്‍ ആരൊക്കെ കണ്ടിട്ടുണ്ടോ അവരൊക്കെ കേസില്‍ ഉള്‍പ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതാണ് ആദ്യ നിയമവശം. സുപ്രീംകോടതി 2022 ല്‍ കേസില്‍ അന്തിമ വിധി ഉണ്ടാക്കണമെന്നാണ് പറഞ്ഞിരുന്നത്. കേസന്വേഷണം പൂര്‍ത്തിയാക്കി സാക്ഷികളെയെല്ലാം വിസ്തരിച്ച് അന്തിമ നടപടിയിലേക്ക് പോകുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ വലിയ ബോംബ് എത്തുന്നത്. വനിതാ ജഡ്ജിയെ എന്തുകൊണ്ട് മാറ്റിയില്ല എന്നു പറഞ്ഞതിലെ കുഴപ്പം ഇതാണ്. ഈ കാലയളവില്‍ ആക്രമിക്കപ്പെട്ട നടി ഈ ജഡ്ജി തനിക്ക് നീതി നിഷേധിക്കുന്നുവെന്നോ തന്നെ പലരുടെയും മുന്നില്‍ വെച്ച് കരയിപ്പിച്ചെന്നോ ഉള്ള ഒരു പരാതിയുമായി പോയാല്‍ മാത്രമേ ആ ജഡ്ജിയെ മാറ്റാനുള്ള നിയമവശമുള്ളൂ. അത് ഇതുവരെ ചെയ്തിട്ടില്ല എന്നുള്ളതാണ് വസ്തുത.

ഈ കേസില്‍ പോലീസ് പിന്നെന്ത് അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും എന്ത് തെളിവാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതെന്നും പലര്‍ക്കുമുള്ള സംശയമാണ്. പോലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നാണ് പല്ലിശേരി പറയുന്നത്. എല്ലാവരുടെയും വെളിപ്പെടുത്തലും മറ്റും കൃത്യമായി അവര്‍ പേപ്പറില്‍ എഴുതിയെടുക്കാറുണ്ട്. എന്നാല്‍ ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ബാലചന്ദ്രകുമാര്‍ മാത്രം വെളിപ്പെടുത്തിയാല്‍ പോരാ, മറ്റ് പലരും ദിലീപിനെതിരെ വരും ദിവസങ്ങളില്‍ വരുമെന്നാണ് പല്ലിശേരി പറയുന്നത്. ആക്രമിക്കപ്പെട്ട നടി ആലുവ സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെ കേസിന്റെ ഗതി തന്നെ മാറും. ആരും ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നു തന്നെയാണ് പല്ലിശേരി തുറന്നടിച്ചത്.

അതേസമയം, പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ജനുവരി നാലിനാണ് കോടതി പരിഗണിക്കുക. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നേരത്തെ രാജിവെച്ചിരുന്നു. സാക്ഷിയെ വിസ്തരിക്കാന്‍ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വിഎന്‍ അനില്‍ കുമാര്‍ രാജി വെച്ചിരുന്നത്. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ പദവി ഒഴിഞ്ഞത്. കോടതിയുടെ പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു.

Vijayasree Vijayasree :