നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് ബിജു മേനോന്. ഇപ്പോഴിതാ തെലുങ്ക് സിനിമ സെറ്റിനെക്കുറിച്ചുള്ള നടന് ബിജു മേനോന്റെ വാക്കുകള്‍ ആണ് വൈറലാവുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് പറയുമ്പോഴായിരുന്നു നടന് ഇക്കാര്യം വെളിപ്പെടുത്തിയത്. ദൃശ്യം സിനിമ നടന് ഒഴിവാക്കി എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് മറുപടി നല്‍കുമ്പോഴായിരുന്നു സിനിമയിലെ കംഫര്‍ട്ട് സോണുകളെ കുറിച്ച് നടന് വെളിപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു,
മനപൂര്‍വം നമ്മള് സിനിമ മാറ്റിവെക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടില്ല. അതിന് ഒരു കാരണമുണ്ടാകും. ഒന്നുകില്‍ ആ കഥാപാത്രം ഞാന്‍ ചെയ്യുന്നതില്‍ അവര്‍ കോണ്‍ഫിഡന്‍സ് ആയിരിക്കും എന്നാല്‍ ഞാന്‍ ആയിരിക്കില്ല. അങ്ങനെ മാറിയിട്ടുള്ള സിനിമകളുണ്ട്. പിന്നെ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഒരു സ്ഥലം ഇതൊക്കെ ഒരു ഘടകമാണ്. ഒരു കംഫര്‍ട്ട് സോണ്‍ എന്ന് പറയാം. പലപ്പോഴും ഞാന്‍ കംഫര്‍ട്ടിബിള്‍ ആവില്ല.
തെലുങ്കിലൊക്കെ പോയ സമയത്ത് ആദ്യത്തെ രണ്ട് ദിവസമൊക്കെ കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നാലോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ഭാഷ കംഫര്‍ട്ടിബിള്‍ ആവുന്നുണ്ടായിരുന്നില്ല. പിന്നെ അവിടെ ഭയങ്കര ബഹുമാനവും ഒക്കെയാണ്. ഇവിടെ കാരവനൊക്കെ ഇപ്പോഴാണ് ഉള്ളത്. നാളുകള്‍ക്ക് മുന്‍പേ അവിടെ നമ്മള് ചെല്ലുമ്പോഴേ കാരവനുണ്ടാകും.
സീന്‍ ആവുമ്പോള്‍ മാത്രം അതില്‍ നിന്ന് ഇറങ്ങി വരുക. അത് കഴിഞ്ഞാല്‍ തിരിച്ച് കയറുക. നമുക്ക് മാത്രമായി ഒരു ലോഡ് ഭക്ഷണം കൊണ്ടുവെക്കുക. അതൊക്കെ ഒരു ശ്വാസംമുട്ടലാണ്. ഒട്ടും പറ്റാതെ വന്നപ്പോള്‍ തൃശൂരില്‍ നിന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ അവസരമൊക്കെ ഉണ്ടായിട്ടുണ്ട് എന്നും ബിജു മേനോന് പറയുന്നു.
