ആദ്യം ടീ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു, പിന്നെ പാന്റ് ഊരാനും; ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്‍ക്കുന്നവര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്; തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് ബിഗ്‌ബോസ് താരം,

റിയാലിറ്റി ഷോയായ ബിഗ്‌ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സീഷന്‍ ഖാന്‍. ഇപ്പോഴിതാ ബോളിവുഡ് സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സീഷന്‍ ഖാന്‍.

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിലെ കാസ്റ്റിങ് കൗച്ച്, ഡയറക്റ്ററാണ് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് താരം പറയുന്നത്. ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്‍ക്കുന്നവര്‍ ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞതായും താരം വ്യക്തമാക്കി.

കോളജ് വിദ്യാര്‍ത്ഥിയെ പോലെയാണ് ഇരിക്കുന്നതെന്നും അതിനാല്‍ ഫിസിക്കലി ഫിറ്റാണോ എന്നറിയാന്‍ ടീ ഷര്‍ട്ട് ഊരണമെന്നുമാണ് സീഷന്‍ പറഞ്ഞത്. ഷര്‍ട്ട് ഊരിയപ്പോള്‍ പാന്റും അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കാലിന് വര്‍ക്കൗട്ട് ചെയ്യുന്നുണ്ടോ എന്നറിയാനാണ് പാന്റ് ഊരാനായി പറഞ്ഞത്. എന്നാല്‍ അപ്പോഴേക്കും തനിക്ക് കാര്യം മനസിലായെന്നും അതിനാല്‍ വസ്ത്രം അഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു.

Vijayasree Vijayasree :