ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കരയേണ്ടി വന്നു, റോജയുടെ ചിത്രീകരണത്തെ കുറിച്ച് പറഞ്ഞ് അരവിന്ദ് സ്വാമി

പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘റോജ’. ഇപ്പോഴിതാ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് അരവിന്ദ് സ്വാമി. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെ എത്തിയപ്പോഴാണ് അരവിന്ദ് സ്വാമി ഇതേ കുറിച്ച് പറഞ്ഞത്.

റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു.

എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നാണ് വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറയുന്നത്. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി- മധുബാല ജോഡികളെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

തമിഴില്‍ നിര്‍മ്മിച്ച റോജ ഹിന്ദിയിലേയ്ക്കും മൊഴി മാറ്റി എത്തിയിരുന്നു. മണിരത്‌നം തന്നെ രചന നിര്‍വഹിച്ച ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

റഹ്മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആര്‍ റഹ്മാന് ലഭിക്കുകയും ചെയ്തു.

Vijayasree Vijayasree :