വിവാഹവേദിയില്‍ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു, ഇത് പ്രചരിപ്പിക്കരുത്, വിഷമം കൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്; തുറന്ന് പറഞ്ഞ് അപ്‌സര

സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്സര രത്നാകരന്‍. കഴിഞ്ഞ ദിവസമായിരുന്നു അപ്സരയുടെ വിവാഹം. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ വിശേഷങ്ങളില്‍ ഒന്ന്. കഴിഞ്ഞ ദിവസം ചോറ്റാനിക്കരയില്‍ വച്ചായിരുന്നു അപ്സരയും സംവിധായകനും നടനുമായ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും വളരെക്കുറച്ച് സഹപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

എന്നാല്‍ വിവാഹ സമയത്ത് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ച് ഇരുവര്‍ക്കും കുട്ടികളുണ്ടെന്നും അവരെ ആരും ശ്രദ്ധക്കുന്നില്ലെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എതിരെ രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. വിവാഹസമയത്ത് തങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ സഹോദരങ്ങളുടെ കുട്ടികളാണ്. പിന്നെ ചില ആര്‍ട്ടിസ്റ്റുകളുടെ മക്കളും. അല്ലാതെ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുട്ടികളില്ല. വിവാഹവേദിയില്‍ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു. ഇത് പ്രചരിപ്പിക്കരുത്. വിഷമം കൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് എന്നും അപ്‌സര പറയുന്നു.

ആര്‍ട്ടിസ്റ്റുകളുടെ മക്കളൊക്കെ അടുത്തുവന്ന് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ല. അത് ഞങ്ങളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിവാഹ ദിവസം ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല, പിന്നെ പലരും വിളിച്ചപ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിയുന്നത്. ആല്‍ബിക്കും അപ്‌സരയ്ക്കും മക്കളുണ്ടെന്നുള്ള തരത്തിലായിരുന്നു പല യൂട്യൂബ് ചാനലുകളിലും വന്ന വാര്‍ത്തകള്‍. ഇന്റര്‍കാസ്റ്റ് വിവാഹം ആണെങ്കിലും വീട്ടുകാര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആല്‍ബി പറഞ്ഞു.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നവംബര്‍ 29ന് ഇരുവരുടേയും വിവാഹം. ‘ഉള്ളതു പറഞ്ഞാല്‍’ എന്ന മിനിസ്‌ക്രീന്‍ പരമ്പരയ്ക്കിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നതും അടുക്കുന്നതും. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളതു പറഞ്ഞാല്‍’ പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഇരുപതിലധികം പരമ്പരകളില്‍ വേഷമിട്ട അപ്സര ആദ്യമായി മുഖ്യ വേഷം കൈകാര്യം ചെയ്തതും ‘ഉള്ളത് പറഞ്ഞാല്‍’ എന്ന പരമ്പരയിലായിരുന്നു. അതിനുതന്നെ മികച്ച മിനിസ്‌ക്രീന്‍ നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും അപ്സര നേടി. തിരവനന്തപുരം സ്വദേശിനിയാണ് അപ്സര. തൃശ്ശൂര്‍ സ്വദേശിയായ ആല്‍ബിന്‍ പത്ത് വര്‍ഷത്തോളമായി മിനിസ്‌ക്രീന്‍ അണിയറയില്‍ സജീവമാണ്.

തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വര്‍ഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. അപ്സര മുഖ്യ വേഷത്തിലെത്തിയ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

അപ്സരയുടെ വിവാഹത്തിന് മുന്നോടിയായി നടി സ്നേഹ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു. ബഡായ് ബംഗ്ലാവ്, ബെസ്റ്റ് ഫാമിലി തുടങ്ങിയ ചില ഷോകളുടേയും അവതാരകയുമായിട്ടുണ്ട് അപ്സര.

അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷങ്ങളൊക്കെ നടത്തിയിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് ചില സര്‍പ്രൈസുകളും ഒരുക്കി വെച്ചിരുന്നു. പെട്ടെന്ന് സര്‍പ്രൈസ് നല്‍കിയപ്പോള്‍ അപ്‌സര ഞെട്ടിയതും കരയുന്നതുമൊക്കെ വീഡിയോയിലൂടെ പുറത്ത് വന്നിരുന്നു. എലീന പടിക്കല്‍, സരിഗ, തുടങ്ങി ടെലിവിഷന്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ അപ്‌സരയുടെ ഫാന്‍സ് പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

നെഗറ്റീവ് ഷേഡ് ഉള്ള നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് അപ്‌സര ശ്രദ്ധിക്കപ്പെടുന്നത്. കൈരളി ചാനലിലെ ‘ഉള്ളത് പറഞ്ഞാല്‍’ എന്ന സീരിയലിലെ സ്നേഹലത എന്ന കഥാപാത്രം അപ്‌സരയ്ക്ക് നിരവധി പ്രശംസകള്‍ നേടി കൊടുത്തിരുന്നു. ശേഷം സാന്ത്വനത്തിലെ ജയന്തിയ്ക്കാണ് ആരാധകര്‍ കൂടുതലുള്ളത്.

Vijayasree Vijayasree :