അനുമോളും നെടുമുടി വേണുവും കേന്ദ്ര കഥാപാത്രങ്ങളായ സംസ്‌കൃത ചിത്രം തയാ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ജി പ്രഭയുടെ സംസ്‌കൃത ചിത്രമായ തയാ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. കുറിയെടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരമാണ് ചിത്രത്തിന്റെ പ്രമേയം. കാലം പുരോഗമിച്ചിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. അനുമോളും നെടുമുടി വേണുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. മാര്‍ഗി രേവതി, ഉത്തര, കഥകളി കലാകാരന്‍ പള്ളിപ്പുറം സുനില്‍, ബാബു നമ്പൂതിരി, നന്ദകിഷോര്‍, ആനി ജോയല്‍, ആദിദേവ്, ദിനേശ് പണിക്കര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

ജി പ്രഭയുടെ രണ്ടാമത്തെ സംസ്‌കൃത ചിത്രമാണ് തായ. ആദ്യ ചിത്രം ഇഷ്ടിയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി 22 ദിവസങ്ങള്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുന്ദംകുളം കോടനാട് മന, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, ഗുരുവായൂര്‍ വടക്കുംപാട്ട് മന എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സണ്ണി ജോസഫാണ് ചിത്രത്തിന്റെ ഛായഗ്രഹണം.

Vijayasree Vijayasree :