അഭിമുഖങ്ങളിലൊക്കെ കാവ്യ ചേച്ചി അത് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; കാവ്യ ചേച്ചി വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചു വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അനശ്വര രാജന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജൂവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ചെറുപ്പം മുതലേ കാവ്യ മാധവന്റെ ആരാധികയാണ് താനെന്ന് പറയുകയാണ് അനശ്വര രാജന്‍.

അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും അനശ്വര ഒരു അഭിമുഖത്തില്‍ പറയുന്നു. താന്‍ ചെറുപ്പം മുതലേ കാവ്യ ചേച്ചിയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തിലും സൗന്ദര്യത്തിലും, എല്ലാം തികഞ്ഞൊരു ആക്ടറാണ് അവര്‍, അഭിമുഖങ്ങളിലൊക്കെ കാസര്‍കോട്ടുകാരിയാണെന്ന് കാവ്യ ചേച്ചി പറയുന്നതു കേള്‍ക്കുമ്പോള്‍ തനിക്കും അഭിമാനം തോന്നാറുണ്ടെന്നാണ് അനശ്വര പറയുന്നത്.

കാവ്യ ചേച്ചി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അനശ്വര വ്യക്തമാക്കി. മീശമാധവന്‍ പോലുള്ള സിനിമകള്‍ കണ്ടപ്പോള്‍ തനിക്കും പ്രണയം തോന്നിയിരുന്നതായും അനശ്വര വ്യക്തമാക്കി. അടുത്ത കൂട്ടുകാരനോടാണ് പ്രണയം തോന്നിയത്.

അന്ന് മീശമാധവന്‍ പോലുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെയൊരു തോന്നല്‍ വന്നത്. താന്‍ വീട്ടില്‍ പറഞ്ഞു, ഇതാണെന്റെ ചെക്കന്‍ എന്ന്. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ തനിക്കുമത് ഒരു തമാശ മാത്രം. ആ നായകന് ഇതുവരെ ഈ രഹസ്യമറിയില്ല. കുറെക്കഴിഞ്ഞ് യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ട്. അത് അതിന്റെ വഴിക്ക് വന്നു പോയി എന്നും അനശ്വര പറഞ്ഞു. അതേസമയം, സൂപ്പര്‍ ശരണ്യ ആണ് അനശ്വരയുടെതായി അടുത്തിടെ തിയേറ്ററുകളില്‍ എത്തിതയത്.

Vijayasree Vijayasree :