വിനീതിനെ വെള്ളപൂശി മതിയായില്ലേ?? നിലവിളിയുമായി പ്രേക്ഷകർ!! അപർണയുടെ ഡാൻസിനെ കുറ്റം പറഞ്ഞ് വിനീതും വീട്ടുകാരും: ടോക്സിക് ആയിട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കൂ…

അപർണയുടെയും അലീനയുടെയും രണ്ടാമത്തെ ഡാൻസ് ഇന്ന് കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ, എന്നാൽ.. ഇന്ന് അതൊന്നും കാണാൻ കഴിയില്ല.. ഇന്നത്തെ എപ്പിസോഡിൽ മുഴുവനും ആദ്യത്തെ ഡാൻസ് കഴിഞ്ഞിട്ട്,ഗ്രീൻ റൂമിൽ  എല്ലാവരുമായിട്ടുള്ള സംസാരമാണ്. പ്രേക്ഷകരെപോലെ തന്നെ, അപർണയുടെ അച്ഛനും അമ്മയും ദ്രൗപതിയമ്മയും എല്ലാവരും, അലീന നന്നായി ഡാൻസ് കളിച്ചു… അപർണ കുറച്ചും കൂടി നന്നാകാനുണ്ട് എന്നൊരു അഭിപ്രായത്തിലായിരുന്നു.

അത്, ശെരിയായിരുന്നു.. ഇന്നലത്തെ എപ്പിസോഡ് കണ്ടിട്ട് അപർണ ചുവടുവെയ്ക്കുന്നത് കാണുമ്പോൾ തന്നെ ഒരു കലാതിലകം ഡാൻസ് കളിക്കുന്ന ശൈലിയിൽ ഒന്നും ആയിരുന്നില്ല. പക്ഷെ, അലീന നല്ലതുപോലെ തന്നെ ഡാൻസ് കളിച്ചു. പിന്നെ, അപർണയുടെ മനസ് ഇപ്പോഴും അസ്വസ്ഥമാണെന്ന് അറിയിക്കാനായിരിക്കും, അങ്ങനെയൊക്കെ കളിച്ചത്.

ഇങ്ങനെയാണ് സീരിയലിന്റെ പോക്കെങ്കിൽ അടുത്ത ആഴ്ചയും വിപ്രൻ പുരാണം തന്നെ ആയിരിക്കും. ഇന്ന്  ഗ്രീൻ റൂമിൽ വരെ എല്ലാവരും കൂട്ടത്തോടെ വിപർണയെ പറ്റി ചർച്ച, ഉപദേശം. അപർണ വിഷം കഴിക്കുന്ന സീൻ ഈ ആഴ്ചയിൽ അവസാനത്തോടെ പ്രതീക്ഷിക്കാം. മാക്സിമം വലിച്ചു നീട്ടൽ ആണ്.
ഇന്നത്തെ എപ്പിസോഡ് ആദ്യമായി കാണുന്ന ഒരാൾ വിചാരിക്കും വിനീത് അപർണ ആണ് ഇതിലെ നായകൻ and നായികയെന്ന്.. ആ രീതിയിൽ ആണ് സീരിയലിന്റെ പോക്ക്, ആരാധകരെല്ലാം ഏതൊക്കെ രീതിയിൽ പറയാമോ.. ആ രീതിയിലൊക്കെ വിപർണ പുരാണം ഒഴിവാക്കാൻ പറയുന്നുണ്ട്. പക്ഷെ, അതിനൊന്നും ഒരിക്കലും പറ്റില്ല.. കാരണം ഇതൊക്കെയും ആൾറെഡി ഷൂട്ടിങ്ങൊക്കെ കഴിഞ്ഞതാണ്… ഇനി അണിയറപ്രവര്തകര് വിപർണ പുരാണം ഒരു സൈഡിലേക്ക് മാറ്റാൻ ശ്രമിക്കും. അതും പൂർണമായും പറയാൻ കഴിയില്ല.. ഇതിനു മുൻപും വിപർണ  പുരാണം ഉണ്ടായിരുന്നു.. അപ്പോഴും പ്രേക്ഷകർ ഒഴിവാക്കാൻ പറഞ്ഞതായിരുന്നു… അന്ന് വിപർണ പുരാണങ്ങളൊക്കെ ഒഴിവാക്കി ട്രാക്കൊക്കെ മാറ്റി കൊണ്ട് വന്നിട്ടായിരുന്നു… വീണ്ടും അതിലേക്ക് പോയത്,

ഇപ്പോൾ, പരമ്പരയിൽ ടോക്സിക് ആയിട്ടുള്ള സംഭാഷണങ്ങൾ കൂടി വരുകയാണ്.. തെറ്റുകാരൻ വിനീത്, തന്നെയാണ്. എന്നിട്ടും എല്ലാവരും ചേർന്ന് പറയുന്നത് അപർണയുടെ ഭാഗത്ത് തെറ്റുണ്ടെന്ന്.. ഇന്ന് ദ്രൗപതിയും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്.. എന്തിനാണ്, ഇത്തരത്തിലൊരു പ്രവൃത്തിചെയ്തൊരാളെ ന്യായീകരിച്ച് വെള്ളപൂശുന്നതെന്നാണ് മനസ്സിലാകാത്തത്. അടുത്ത് തന്നെ സീരിയലിന് മഠം വരുത്തിയില്ലെങ്കിൽ തകർച്ചനയിലേക്ക് ആയിരിക്കും പോകുന്നത്.. അത് കഴിഞ്ഞാൽ, ആരും ശ്രദ്ധിക്കുക കൂടെ കാണില്ല.

അതുപോലെ, വിസ്മയ പ്രശ്നം വന്നപ്പോ നീരജയെ കൊണ്ട് സ്ത്രീധനത്തിന് എതിരെ കുറെ ഡയലോഗ് റൈറ്റർ മാമൻ പറയിപ്പിച്ചിരുന്നു, ഇപ്പോഴും അതൊക്കെ ഓർമയുണ്ടാകുമല്ലോ… അത്പോലെ സമൂഹത്തിൽ സ്ത്രീകൾക്കുവേണ്ടി സംസാരിക്കേണ്ട ഒരു വിഷയമാണ്, പെൺകുട്ടികളുടെ വിവാഹപ്രയം 21 ആക്കിയതിനെ കുറിച്ചും. ഇതിൽ  നീരജയുടെയും അലീനയുടെയും പറ്റിയാൽ അമ്പാടിയുടെയും അഭിപ്രായം പറഞ്ഞാൽ കൊള്ളാമായിരിക്കും.

പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ വിവാഹ പ്രായത്തെ കുറിച്ച് പറയുന്നില്ലെങ്കിലും.. അപർണ്ണയും വിനത്തിനെയും കുറിച്ച് ജ്യോത്സ്യൻ പറഞ്ഞതൊക്കെ തിരുകി കേറ്റുന്നുണ്ട്. വിനീതിന്റെ അമ്മ അതിനെ കുറിച്ച് പറയുമ്പോൾ, ആളെന്ന നല്ലൊരു മറുപടി തന്നെ കൊടുക്കുന്നുണ്ട്. അതെന്തായാലും എല്ലാവരും കാണേണ്ടതാണ്.

എന്തായാലും, പതിവിലും വിപരീതമായിട്ടാണ് അമ്മയറിയാതെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

Vijayasree Vijayasree :