ചിത്രം തിയേറ്റര്‍ റിലീസ് തന്നെയായിരിക്കും. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് മൂലം മാറ്റിവെക്കുകയായിരുന്നു. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുബായി കത്തിയവാടി. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണിത്.
സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുബായി എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുബായി എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.