മമധര്‍മ്മ ഫണ്ടുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് എന്റെ പാര്‍ട്ടിയില്‍ നിന്നും ആക്ഷേപം വന്നിട്ടില്ല, ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതും ഇതും തമ്മില്‍ ബന്ധമില്ലെന്ന് അക്ബര്‍ അലി

കഴിഞ്ഞ ദിവസമാണ് തന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിനു വേണ്ടി ധനസഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതിനു പിന്നാലെ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്നാണ് അലി അക്ബര്‍ പറയുന്നത്.

ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയായി. ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ബിജെപി അംഗമായി തുടരുമെന്നാണ് അലി അക്ബര്‍ പറയുന്നത്. തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ മമധര്‍മ്മയുടെ കീഴില്‍ നിര്‍മ്മിക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയ്ക്ക് വേണ്ടി നടന്ന ക്രൗഡ് ഫണ്ടിംഗും രാജിയും തമ്മില്‍ ബന്ധമില്ല.

മമധര്‍മ്മ ഫണ്ടുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് എന്റെ പാര്‍ട്ടിയില്‍ നിന്നും ആക്ഷേപം വന്നിട്ടില്ല. ഫണ്ട് തിരിമറി നടന്നെങ്കിലല്ലേ ആക്ഷേപത്തിന്റെ ആവശ്യമുള്ളൂ. മമധര്‍മ്മയും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

‘തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം.സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്.കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’, എന്നു പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ചത്.

Vijayasree Vijayasree :