ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു; കുറിപ്പുമായി അഖില്‍ മാരാര്‍

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തുന്നത്. ഡിസംബര്‍ മൂന്നിന് റിലീസാവേണ്ടിയിരുന്ന ജോജു ജോര്‍ജ് നായകനാകുന്ന ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയുടെ സംവിധായകന്‍ അഖില്‍ മാരാറിന്റെ മരക്കാറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു താത്വിക അവവലോകനത്തിന്റെ റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണമാണ് അഖില്‍ മാരാര്‍ രസകരമായി പറയുന്നത്. ഡിസംബര്‍ മൂന്നിന് പടം റിലീസ് ചെയ്താല്‍ സംവിധായകനായ താന്‍ മരക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണാണ് നിര്‍മാതാവ് റിലീസ് ജനുവരി ഏഴിലേക്ക് മാറ്റിയതെന്ന് അഖില്‍ പറഞ്ഞു.

‘സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊ… സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണേ…’ അഖില്‍ മാരാര്‍ തന്റെ ലാലേട്ടന്‍ ഫാന്‍ ബോയ് മുഖം വെളിപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അപ്പൊ പിന്നെങ്ങനെ ജനുവരി 7 ന് ടിക്കറ്റ് എടുക്കുവല്ലേ… ഡിസംബര്‍ 3 ന് പടം ഇറക്കിയാല്‍ സംവിധായകന്‍ മരയ്ക്കാര്‍ കാണാന്‍ പോകുമെന്ന ഭീഷണിയില്‍ വീണ നിര്‍മാതാവ് സിനിമയുടെ റിലീസ് ജനുവരി 7 ലേക്ക് മാറ്റിയ വിവരം എല്ലാവരേയും അറിയിക്കുന്നു.. സിനിമ സംവിധായകന്‍ ഒക്കെ ഇപ്പൊ..സിനിമയില്‍ എത്തിച്ചത് ലാലേട്ടന്‍ ആണേ.

Vijayasree Vijayasree :