മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ എല്ലാവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ച എത്താറുണ്ട്. നടിയായ അഹാന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സഹോദരിമാരോടൊപ്പമുള്ള ഡാന്‍സ് വിഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താന്‍ പാടിയ പുതിയൊരു ഗാനം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഹാന.
‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ ‘കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍’ എന്ന ഗാനമാണ് അഹാന യൂകലേലി ഉപയോഗിച്ചു പാടിയിരിക്കുന്നത്. ‘ഒരു പാട്ടുപാടാന്‍ ശ്രമിക്കുന്നു. യൂകലേലി ഉപയോഗിച്ചു എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്’ എന്ന ക്യാപ്ഷനുമായാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അഹാന നന്നായിപാടിയിട്ടുണ്ടെന്നും ഇനിയും പാട്ടുകള്‍ പാടൂ എന്നും ഒപ്പം ആശംസകളും ആരാധകര്‍ അറിയിക്കുന്നുണ്ട്.
‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തില്‍ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ മോഹന്‍ലാലും കെ.എസ് ചിത്രയും ചേര്‍ന്ന് പാടിയതാണ് ഈ ഗാനം. കാവാലം നാരായണ പണിക്കരാണ് ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. നിരവധി ആളുകളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ഇത്.