സിനിമ ഉപേക്ഷിച്ച് രണ്ട് വര്‍ഷം കഴിഞ്ഞ് ആദ്യ ചിത്രവുമായി നടി, സിനിമ വിട്ടത് തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്ന കാരണത്താല്‍

പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു സൈറ വസീം. സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്ത് രണ്ട് വര്‍ഷത്തിനു ശേഷം ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. പാലത്തിനു മുകളില്‍ പര്‍ദ്ദ ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയാണ് സൈറ പങ്കു വെച്ചിരിക്കുന്നത്. 2019 ലാണ് സൈറ ഇനി സിനിമയിലഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്.

തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഒപ്പം തന്റെ പഴയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

2016 ല്‍ ആമിര്‍ഖാനോടൊപ്പം അഭിനയിച്ച ദംഗല്‍ ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം സൈറയെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു. 2017 ല്‍ ആമിറിനൊപ്പം തന്നെ അഭിനയിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രവും വന്‍ വിജയമായി.

എന്നാല്‍ തനിക്ക് സിനിമ മേഖലയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് 2019 ല്‍ സൈറ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഇമാമുമായുള്ള ബന്ധത്തെ സിനിമ ബാധിക്കുന്നുണ്ടെന്നും താന്‍ വിശ്വാസത്തിലൂന്നിയ പുതിയ ജീവിതം തുടങ്ങാന?ഗ്രഹിക്കുന്നെന്നുമായിരുന്നു സൈറയുടെ പ്രഖ്യാപനം.

Vijayasree Vijayasree :